Holy Wound Movie Trailer : മലയാളത്തിലെ ആദ്യ ലെസ്ബിയൻ ചിത്രം ഹോളി വൂണ്ടിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു; ചിത്രം ഉടൻ ഒടിടിയിൽ എത്തും

First Lesbian Movie Holy Wound Trailer : വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള അടിച്ചമർത്തപ്പെട്ട രണ്ട് സ്ത്രീകളുടെ ജീവിതവും അവർ തമ്മിലുള്ള പ്രണയ ബന്ധവുമാണ് ചിത്രത്തിൻറെ പ്രമേയം. 

Written by - Zee Malayalam News Desk | Last Updated : Aug 6, 2022, 12:56 PM IST
  • വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള അടിച്ചമർത്തപ്പെട്ട രണ്ട് സ്ത്രീകളുടെ ജീവിതവും അവർ തമ്മിലുള്ള പ്രണയ ബന്ധവുമാണ് ചിത്രത്തിൻറെ പ്രമേയം.
  • ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അശോക് ആർ നാഥാണ്.
  • ചിത്രം ഡയറക്റ്റ് ഒടിടി റിലീസായി ആണ് എത്തുന്നത്. ആഗസ്റ്റ് 12 നാണ് ചിത്രം റീലീസ് ചെയ്യുന്നത്.
Holy Wound Movie Trailer : മലയാളത്തിലെ ആദ്യ ലെസ്ബിയൻ ചിത്രം ഹോളി വൂണ്ടിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു; ചിത്രം ഉടൻ ഒടിടിയിൽ എത്തും

മലയാളത്തിലെ ആദ്യ ലെസ്ബിയൻ ചിത്രം ഹോളി വൂണ്ടിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള അടിച്ചമർത്തപ്പെട്ട രണ്ട് സ്ത്രീകളുടെ ജീവിതവും അവർ തമ്മിലുള്ള പ്രണയ ബന്ധവുമാണ് ചിത്രത്തിൻറെ പ്രമേയം.  തങ്ങളെ തടവിലാക്കിയിരിക്കുന്ന യാഥാസ്ഥിതിക മനോഭാവങ്ങൾ പൊട്ടിച്ചെറിയാൻ ഈ സ്ത്രീകൾ ശ്രമിക്കുന്നതാണ് ചിത്രം പറയുന്ന കഥ. ഒരു നിശബ്ദ ചിത്രമാണ് ഹോളി വൂണ്ട്.  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അശോക് ആർ നാഥാണ്. ചിത്രം ഡയറക്റ്റ് ഒടിടി റിലീസായി ആണ് എത്തുന്നത്. ആഗസ്റ്റ് 12 നാണ് ചിത്രം റീലീസ് ചെയ്യുന്നത്. എസ് എസ് ഫ്രെയിംസ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം റീലീസ് ചെയ്യുന്നത്. സഹസ്രാര സിനിമാസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് സന്ദീപ് ആർ ആണ്. തീവ്ര പ്രണയത്തിന് ലിംഗം ഒരു തടസ്സമല്ലെന്നതാണ് ചിത്രം നൽകുന്ന സന്ദേശം എന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. 

മോഡൽ എന്ന നിലയിലും ബിഗ് ബോസ് താരമെന്ന നിലയിലും ഏറെ പ്രശസ്തി നേടിയ താരം ജാനകി സുധീരാണ് ചിത്രത്തിൽ പ്രധാന കടാഹപാത്രമായി എത്തുന്നത്. കുട്ടിക്കാലം മുതൽ പ്രണയിച്ചിരുന്ന രണ്ട് സ്ത്രീകൾ വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്. ചിത്രത്തിനായി മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യമായി ആണ് മലയാളത്തിൽ ഒരു മുഴുനീള ലെസ്ബിയൻ ചിത്രം വരുന്നത്. പല ചിത്രങ്ങളിലും ലെസ്ബിയൻ പ്രണയ കഥകൾ ഉൾപ്പെടുത്തിയിരുന്നെങ്കിലും പ്രധാന പ്രമേയമായി ഒരു ചിത്രത്തിലും എത്തിയിരുന്നില്ല.

ALSO READ: Theerppu Teaser : "നിനക്ക് ഞാൻ ഒരു ചാൻസ് തരാം"; ഉദ്വേഗം നിറച്ച് തീർപ്പിന്റെ ടീസർ

ജാനകി സുധീറിനെ കൂടാതെ അമൃത വിനോദ്, ശഭു പ്രൂദീൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പോൾ വിക്ലിഫാണ്. ചിത്രത്തിൻറെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ഉണ്ണി മടവൂരാണ്. എഡിറ്റർ: വിപിൻ മണ്ണൂർ,  പശ്ചാത്തല സംഗീതം: റോണി റാഫേൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിനി സുധാകരൻ, അസോസിയേറ്റ് ഡയറക്ടർ: അരുൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ, കല: അഭിലാഷ് നെടുങ്കണ്ടം, മേക്കപ്പ്: ലാൽ കരമന, വസ്ത്രാലങ്കാരം: അബ്ദുൾ വാഹിദ് സൗണ്ട്, എഫക്റ്റ്സ്: സങ്കർ ഷാജി മാധവ്, പിആർഒ: അജയ് തുണ്ടത്തിൽ, സ്റ്റിൽസ്: വിജയ് ലിയോ, സ്റ്റുഡിയോ: സഹസ്ര സിനിമാസ് പ്രൈവറ്റ് ലിമിറ്റഡ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News