Rachel Movie: കേന്ദ്ര കഥാപാത്രമായി ഹണി റോസ്; 'റേച്ചല്‍' സിനിമയ്ക്ക് തുടക്കമായി

ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍, ചന്തു സലിംകുമാര്‍, രാധിക തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 16, 2023, 12:27 PM IST
  • ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
  • ഹണി റോസിന്റെ വ്യത്യസ്തമായ ഗെറ്റപ്പിലൂടെ ആദ്യ പോസ്റ്ററിലൂടെ തന്നെ ഏറെ ജനശ്രദ്ധ 'റേച്ചല്‍' പിടിച്ചുപറ്റിയിരുന്നു.
Rachel Movie: കേന്ദ്ര കഥാപാത്രമായി ഹണി റോസ്; 'റേച്ചല്‍' സിനിമയ്ക്ക് തുടക്കമായി

ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന 'റേച്ചൽ' എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഹണി റോസിന്റെ വ്യത്യസ്തമായ ഗെറ്റപ്പിലൂടെ ആദ്യ പോസ്റ്ററിലൂടെ തന്നെ ഏറെ ജനശ്രദ്ധ 'റേച്ചല്‍' പിടിച്ചുപറ്റിയിരുന്നു.

ഹണി റോസിനെ കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍, ചന്തു സലിംകുമാര്‍, രാധിക തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Also Read: Rani Movie: ക്രൈം ത്രില്ലറുമായി ശങ്കർ രാമകൃഷ്ണൻ; 'റാണി' തിയേറ്ററുകളിലേക്ക്, ട്രെയിലർ

റേച്ചലിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - മഞ്ജു ബാദുഷ, നീതു ഷിനോയ്, കോ പ്രൊഡ്യൂസർ - ഹന്നൻ മറമുട്ടം, ലൈൻ പ്രൊഡ്യൂസർ - പ്രിജിൻ ജി പി, പ്രൊജക്ട് കോ ഓർഡിനേറ്റർ - പ്രിയദർശിനി പി എം, കഥ - രാഹുൽ മണപ്പാട്ട്, സംഗീതം, ബിജിഎം - അങ്കിത് മേനോൻ, എഡിറ്റർ - മനോജ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ - സുജിത് രാഘവ്, ആർട്ട് - റസ്നേഷ് കണ്ണാടികുഴി, മേക്കപ്പ് - രതീഷ് വിജയൻ, കോസ്റ്റൂംസ് - ജാക്കി.

പരസ്യകല - ടെൻ പോയിന്റ്, പ്രമോഷൻ സ്റ്റിൽസ് - വിഷ്ണു ഷാജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ - ഷിജോ ഡൊമനിക്, ആക്ഷൻ - പി സി സ്റ്റണ്ട്സ്, സൗണ്ട് ഡിസൈൻ - ശ്രീശങ്കർ, സൗണ്ട് മിക്സ് - രാജാകൃഷ്ണൻ എം ആർ, ഡിജിറ്റൽ മാർക്കറ്റിംഗ് - മാറ്റിനി ലൈവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് - സക്കീർ ഹുസൈൻ, സ്റ്റിൽസ് - നിദാദ് കെ.എൻ, പി ആർ ഒ - എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News