ആൻറി വിളി വേണ്ട, വിജയ് ദേവര കൊണ്ട ഫാൻസിന് അനസൂയയുടെ മുന്നറിയിപ്പ്

പ്രായത്തിൻറെ പേരിലാണ് തന്നെ പരിഹസിക്കുന്നത്. അതിലേക്ക് തൻറെ കുടുംബാംഗങ്ങളെയും വലിച്ചിഴക്കുന്നത് ദുഖകരമാണെന്നും അവർ തൻറെ ട്വീറ്റിൽ പറയുന്നു

Written by - Zee Malayalam News Desk | Last Updated : Aug 27, 2022, 01:44 PM IST
  • അർജുൻ റെഡ്ഡി ചിത്രത്തിലായിരുന്നു അനസൂയയും-വിജയ് ദേവരകൊണ്ടെയും തമ്മിൽ പിണങ്ങിയത്
  • കർമ്മ എന്നാൽ തിരികെ കിട്ടുന്ന ഒന്നാണെന്നും എപ്പോഴെങ്കിലും അത് എത്തുമെന്നും കാണിച്ച് അനസൂയയുടെ ട്വീറ്റ്
  • തന്നെ അധിപേക്ഷിച്ചാൽ അത് നിയമപരമായ നേരിടുമെന്ന് താരം
ആൻറി വിളി വേണ്ട, വിജയ് ദേവര കൊണ്ട ഫാൻസിന് അനസൂയയുടെ മുന്നറിയിപ്പ്

ഹൈദരാബാദ്: തനിക്കെതിരെയുള്ള അധിക്ഷേപങ്ങൾക്ക്  മറുപടി നൽകി അനസൂയ ഭരദ്വാജിൻറെ ട്വീറ്റ്. തന്നെ അധിപേക്ഷിച്ചാൽ അത് നിയമപരമായ നേരിടുമെന്ന് താരം ട്വീറ്റ് ചെയ്തു. വിജയ ദേവര കൊണ്ടെയുടെ പുതിയ ചിത്രം ലൈഗറുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ നടത്തിയ ഒരു  പരാമർശമാണ് അനസൂയക്കെതിരെ സോഷ്യൽ മീഡിയ വികാരം ഇളക്കി വിട്ടത്. 

പ്രായത്തിൻറെ പേരിലാണ് തന്നെ പരിഹസിക്കുന്നത്. അതിലേക്ക് തൻറെ കുടുംബാംഗങ്ങളെയും വലിച്ചിഴക്കുന്നത് ദുഖകരമാണെന്നും അവർ തൻറെ ട്വീറ്റിൽ പറയുന്നു. കർമ്മ എന്നാൽ തിരികെ കിട്ടുന്ന ഒന്നാണെന്നും എപ്പോഴെങ്കിലും അത് എത്തുമെന്നും കാണിച്ച് അനസൂയ ഒരു ട്വീറ്റ് കൂടി ചെയ്തിരുന്നു. ഇതിലായിരുന്നു വിജയ് ഫാൻസ് അനസൂയയെ കൂട്ടത്തോടെ ആക്രമിച്ചത്.

ALSO READ: Liger Movie Gross Collection: ലൈഗർ വൻ വിജയം തന്നെ; ആദ്യ ദിനത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ കണക്കുകൾ പുറത്തുവിട്ട് നിർമ്മാതാക്കൾ

അർജുൻ റെഡ്ഡി ചിത്രത്തിലായിരുന്നു അനസൂയയും-വിജയ് ദേവരകൊണ്ടെയും തമ്മിൽ പിണങ്ങിയത്. ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലെ വിജയ് നടത്തിയ പരാമർശമായിരുന്നു വിവാദത്തിലേക്ക് എത്തിച്ചത്.ഇതിന് ചുവട് പിടിച്ച് ലൈഗർ റിലീസും അതിൻറെ പരാജയവും പുറത്ത് വന്നതോടെയാണ് അനസൂയയുടെ ട്വീറ്റും വിവാദത്തിലായത്.

 

"കർമ്മ ഒരു ബൂമറാംഗ് ആണ്, വൈകിയാലും അത് തിരികെ വരും. ചിലപ്പോൾ വരാൻ പ്രയാസമാണ്, പക്ഷേ അത് ഉറപ്പായും വരും!!" എന്നായിരുന്നു അനസൂയയുടെ ട്വീറ്റ് "#NotHappyOnSomeonesSadness but #FaithRestored" എന്ന ഹാഷ് ടാഗോടെയാണ് അവർ ട്വീറ്റ് അവസാനിപ്പിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News