Mumbai: തന്‍റെ മൂന്നാമത്തെ കുഞ്ഞ് എന്ന് വിശേഷിപ്പിച്ച് കരീന കപൂര്‍ പുറത്തിറക്കുന്ന പുസ്തകം പ്രെഗ്നൻസി ബൈബിൾ 'Pregnancy Bible' വിവാദ ത്തിലേയ്ക്ക്...
കരീന പുസ്തകത്തിന് നല്‍കിയിരിയ്ക്കുന്ന പേരായ 'Pregnancy Bible' മതവികാരം വ്രണപ്പെടുത്തിഎന്ന ആരോപണവുമായി ഒരുപറ്റം ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്ത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കരീനയ്ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. അതിനു പിന്നാലെയാണ് തന്‍റെ ഗര്‍ഭകാലത്തെക്കുറിച്ച് കരീന (Kareena Kapoor) ഒരു പുസ്തകം എഴുതിയിരിയ്ക്കുന്നത്.
കരീന കപൂര്‍ തന്‍റെ രണ്ട് ഗര്‍ഭകാലം സംബന്ധിച്ച അനുഭവങ്ങളാണ് ഈ പുസ്തകത്തിലൂടെ വിവരിയ്ക്കുന്നത്. തന്‍റെ കാലത്തെ സുഖകരമായ ദിവസങ്ങളെ ക്കുറിച്ചും മോശം സമയങ്ങളെക്കുറിച്ചും അവര്‍ തന്‍റെ പുസ്തകത്തില്‍ പരാമര്‍ശിയ്ക്കുന്നുണ്ട്.
തന്‍റെ മൂന്നാമത്തെ കുഞ്ഞ് എന്ന് താരം വിശേഷിപ്പിച്ച ഈ പുസ്തകത്തെപ്പറ്റിയുള്ള വിവരങ്ങള്‍ കരീന ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.
Also Read: Pregnancy Bible: കരീന കപൂറിന്‍റെ മൂന്നാമത്തെ കുഞ്ഞ് ...!!
എന്നാല്‍, പുസ്തകത്തിന് നല്‍കിയ പേര് വിവാദത്തിന് തുടക്കമിട്ടിരിയ്ക്കുകയാണ്. താരത്തിനും അതിഥി ഷാ ബിംജാനിക്കുമെതിരെ ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്റ് ആഷിഷ് ഷിന്‍ഡോ മഹാരാഷ്ട്ര പോലീസില്‍ പരാതി നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.