സോനം കപൂറിൻറെ മകൻ വായുവിനെ ഞാൻ കണ്ടിട്ടില്ല; കാരണം വെളിപ്പെടുത്തി ജാൻവി കപൂർ

ഇതുവരെ വായുവിനെ കണ്ടിട്ടില്ലെന്നാണ് ജാൻവി കപൂർ ഇ- ടൈംസിന് നൽകിയ അഭിമുഖത്തിൽ  ജാൻവി വ്യക്തമാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Nov 1, 2022, 04:53 PM IST
  • താരത്തിൻറെ പുതിയ ത്രില്ലർ സിനിമയായ മിലി റിലീസിനൊരുങ്ങുകയാണ്
  • നിർമ്മാതാവ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബാവൽ,വരുൺ ധവാൻ നായകനാകുന്ന ജനഗണമന തുടങ്ങിയവയാണ് ജാൻവി കപൂറിൻറെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങൾ
സോനം കപൂറിൻറെ മകൻ വായുവിനെ ഞാൻ കണ്ടിട്ടില്ല; കാരണം വെളിപ്പെടുത്തി ജാൻവി കപൂർ

കസിനായ സോനം കപൂറുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബോളിവുഡ്  നായികയായിരുന്നു ജാൻവി കപൂർ . എന്നാൽ അടുത്തിടെ താരം ഒരു അഭിമുഖത്തിൽ  തൻറെ  ബന്ധുവായ  സോനം കപൂറിൻറെ മകൻ  വായുവിനെ കാണാൻ കഴിയാത്തതിൻറെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. 2018 ലായിരുന്നു സോനം കപൂർ  വ്യവസായിയായ ആനന്ദ് അഹൂജയെ വിവാഹം കഴിച്ചത്. 2022ൽ ആയിരുന്നു മകൻ വായു ആനന്ദ് അഹൂജയുടെ ജനനം. എന്നാൽ ഇതുവരെ വായുവിനെ കണ്ടിട്ടില്ലെന്നാണ് ജാൻവി കപൂർ വ്യക്തമാക്കിയിരിക്കുന്നത് .

ഷൂട്ടിങ്ങിൻറെ തിരക്കുകൾ കാരണമാണ് കാണാൻ കഴിയാത്തതെന്നാണ് ഇ- ടൈംസിന് നൽകിയ അഭിമുഖത്തിൽ  ജാൻവി വ്യക്തമാക്കിയത്. നിർമ്മാതാവായ ബോണി  കപൂറിൻറെയും  പരേതയായ ബോളിവുഡ് നടി ശ്രീദേവിയുടെയും മകളാണ് ജാൻവി. ഇപ്പോൾ താരത്തിൻറെ പുതിയ ത്രില്ലർ സിനിമയായ  മിലി റിലീസിനൊരുങ്ങുകയാണ്. അന്നാ ബെൻ നായികയായ ഹെലൻ എന്ന മലയാളസിനിമയുടെ ഹിന്ദി പതിപ്പാണ് മിലി. നിർമ്മാതാവ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന  ബാവൽ, വരുൺ ധവാൻ നായകനാകുന്ന ജനഗണമന തുടങ്ങിയവയാണ് ജാൻവി കപൂറിൻറെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News