IFFK | 26-ാമത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരിയിൽ, ഡോക്യുമെന്ററി - ഹ്രസ്വചിത്രമേള ഡിസംബര്‍ 9 മുതല്‍

ഫെബ്രുവരി നാല് മുതൽ 11 വരെ വരെ എട്ട് ദിവസമായിട്ട് തിരുവനന്തപുരത്ത് വച്ചാണ് മേള നടക്കുക. 

Written by - Zee Malayalam News Desk | Last Updated : Nov 16, 2021, 06:44 PM IST
  • ഐഎഫ്എഫ്കെയുടെ വിവരങ്ങൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
  • ഫെബ്രുവരി നാലിന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
  • അടുത്ത മാസം നടക്കാനിരുന്ന രാജ്യാന്തര ചലച്ചിത്ര മേളയാണ് 2022 ഫെബ്രുവരിയിലേക്ക് മാറ്റിയത്.
IFFK | 26-ാമത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരിയിൽ, ഡോക്യുമെന്ററി - ഹ്രസ്വചിത്രമേള ഡിസംബര്‍ 9 മുതല്‍

തിരുവനന്തപുരം: 26ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK) ഫെബ്രുവരിയിൽ (February) നടക്കും. ഫെബ്രുവരി നാല് മുതൽ 11 വരെ വരെ എട്ട് ദിവസമായിട്ടാണ് മേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് (Thiruvananthapuram) വച്ചാണ് മേള നടക്കുക. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 2022 ഫെബ്രുവരി നാലിന് വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ഐഎഫ്എഫ്കെയുടെ വിവരങ്ങൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. അടുത്ത മാസം (ഡിസംബർ) നടക്കാനിരുന്ന രാജ്യാന്തര ചലച്ചിത്ര മേളയാണ് 2022 ഫെബ്രുവരിയിലേക്ക് മാറ്റിയത്.  ഡിസംബർ 10 മുതൽ 17 വരെയാണ് മേള നടത്താൻ തീരുമാനിച്ചിരുന്നത്. 

Also Read: IFFK : 26-ാമത് IFFK യുടെ തിയതി പ്രഖ്യാപിച്ചു, ഇത്തവണ തിരുവനന്തപുരം മാത്രം വേദി

കഴിഞ്ഞ ജൂലൈ മാസം നടത്താനിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) 2021 ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്ളക്സ് എസ് എല്‍  തിയേറ്റര്‍ കോംപ്ളക്സിലെ നാല് സ്ക്രീനുകളില്‍ നടക്കും. കോവിഡ് പശ്ചാത്തലത്തിൽ മേള മാറ്റിവച്ചത്. 

Also Read: IFFK 2021 പാലക്കാട്: കോവിഡ് മാനദണ്ഡ പ്രകാരം ഒരുക്കങ്ങൾ

സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ്:  

"കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനുവേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26 -ാമത് രാജ്യാന്തര ചലച്ചിത്രമേളയും (IFFK) 13 -ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയും (IDSFFK) തിരുവനന്തപുരത്ത് നടക്കും.

കേരളത്തിന്റെ അഭിമാനമായ രാജ്യാന്തര ചലച്ചിത്രമേളയുടെ 26 -ാമത് എഡിഷന്‍ 2022 ഫെബ്രുവരി 4 മുതല്‍ 11 വരെയാണ് നടക്കുക. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 2022 ഫെബ്രുവരി 4 ന് വൈകീട്ട് 6 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നിര്‍വഹിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍പ്പോലും IFFK മുടക്കമില്ലാതെ നടത്താന്‍ നമുക്ക് കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തെ പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന IFFKയുടെ 26 -ാം പതിപ്പ് രാജ്യാന്തര ചലച്ചിത്രമേളയുടെ എല്ലാ പ്രൗഢിയോടെയും നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ മാസം നടത്താന്‍ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) 2021 ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്ളക്സ് എസ് എല്‍ തിയേറ്റര്‍ കോംപ്ളക്സിലെ നാല് സ്ക്രീനുകളില്‍ നടക്കും. മേളയുടെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഏരീസ് പ്ളക്സ് എസ്.എല്‍ തിയേറ്ററിലെ ഓഡി 1ല്‍ ഡിസംബര്‍ 9 ന് നിര്‍വഹിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മേളകള്‍ സംഘടിപ്പിക്കുക."

കഴിഞ്ഞ തവണ കോവിഡിനെ (Covid 19) തുടർന്ന് ആൾക്കൂട്ടം നിയന്ത്രിക്കാൻ നാല് സോണുകളാണ് തരംതിരിച്ചാണ് മേള (festival) സംഘടിപ്പിച്ചിരുന്നത്. തിരുവനന്തപുരം എന്ന സ്ഥിരം വേദിക്ക് പുറമെ കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവെയായിരുന്നു വേദികൾ (Stages).

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News