Mr & Mrs Bachelor: അനശ്വരയും ഇന്ദ്രജിത്തും ഒന്നിക്കുന്നു; 'മിസ്റ്റര്‍ ആന്റ് മിസ്സസ്സ് ബാച്ച്ലര്‍' ടീസർ

Mr & Mrs Bachelor Teaser: ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.   

Written by - Zee Malayalam News Desk | Last Updated : Aug 14, 2024, 11:38 AM IST
  • ബൈജു സന്തോഷ്, ബിജു പപ്പൻ, സീമ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
  • ഹൈലൈൻ പിക്ച്ചേർ സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
  • ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിലും തിരുവനന്തപുരത്തുമായി പൂർത്തിയായി.
Mr & Mrs Bachelor: അനശ്വരയും ഇന്ദ്രജിത്തും ഒന്നിക്കുന്നു; 'മിസ്റ്റര്‍ ആന്റ് മിസ്സസ്സ് ബാച്ച്ലര്‍' ടീസർ

താൻ വീട്ടുകാരറിയാതെ ഒളിച്ചോടി വരുന്നതാണോ? നമ്മടെ കല്യാണപ്പെണ്ണല്ലേ ആ പോകുന്നത്? നിങ്ങളു കല്യാണം കഴിഞ്ഞ അന്നുതന്നെ വഴക്കുമായോ? വിവാഹഗൗണുമായി കാരുവന്തപുരം നഗരത്തിൽ വന്നിറങ്ങിയ ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന മിസ്റ്റർ ആൻ്റ് മിസ്സസ്സ് ബാച്ച് ലർ എന്ന ചിത്രത്തിലെ ചില പ്രസക്തഭാഗങ്ങളാണിത്.

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ റിലീസിൻ്റെ ഭാഗമായുള്ള ടീസറിലൂടെയാണ് ഏറെ കൗതകം നിറഞ്ഞ ഈ രംഗങ്ങൾ, പ്രേക്ഷകർക്കായി പുറത്തുവിട്ടിരിക്കുന്നത് ആകാംക്ഷയും നർമ്മവും, ഒക്കെ കൂട്ടിച്ചേർത്തതാണ് ഈ ചിത്രത്തിൻ്റെ ടീസർ അതുകൊണ്ടുതന്നെ കുറഞ്ഞ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയായിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. 

ALSO READ:  പ്രധാന വേഷത്തിൽ ജൂഹി റുസ്ഥാഗി; പട്ടം എന്ന ചിത്രത്തിലെ ഗാനം പുറത്ത്

വലിയ സ്വീകാര്യതയോടെയുള്ള പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.  ഇന്ന് ദക്ഷിണേന്ത്യയിൽ ആകമാനം വലിയ പ്രേക്ഷക പിന്തുണയുള്ള നടി അനശ്വരാ രാജനാണ് ഈ ചിത്രത്തിലെ നായിക. ഇന്ദ്രജിത്താണ് നായകൻ. പൂർണ്ണമായും ഒരു റോഡ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബിജു പപ്പൻ, സീമ, ലയാ സിംസൺ എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. ഓഗസ്റ്റ് ഇരുപത്തി മൂന്നിന് ഹൈലൈൻ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കും.

 

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ബാബു.ആർ, തിരക്കഥ - അർജൻ.ടി.സത്യൻ, സംഗീതം - മനു രമേശ്, ഛായാഗ്രഹണം - പ്രദീപ് നായർ, എഡിറ്റിംഗ് - സോബിൻ കെ.സോമൻ, കലാസംവിധാനം - സാബുറാം, കോസ്റ്റും - ഡിസൈൻ - ബ്യൂസി ബേബി.ജോൺ, മേക്കപ്പ് - ബൈജു ശശികല, നിശ്ചല ഛായാഗ്രഹണം - അജി മസ്ക്കറ്റ്, ക്രിയേറ്റീവ് ഡയറക്ടർ - ശരത്ത് വിനായക്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സാംജി എം. ആൻ്റണി, അസ്സോസ്സിയേറ്റ് ഡയറക്ടർ - ശ്രീരാജ് രാജശേഖരൻ, ഫിനാൻസ് കൺട്രോളർ - സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News