IIFA Awards: IIFA 2024; അവതാരകരായി തിളങ്ങാൻ സിദ്ധാർഥ് ചതുർവേദിയും അഭിഷേക് ബാനർജിയും

 IIFA Awards 2024: സെപ്തംബർ 27 മുതൽ 29 വരെ അബുദബിയിലെ യാസ് ഐലൻഡിലാണ് പ്രൗഢഗംഭീരമായ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് ദാന ചടങ്ങുകൾ നടക്കുക. 

Written by - Zee Malayalam News Desk | Last Updated : Sep 6, 2024, 12:28 PM IST
  • ആതിഥേയത്വം വഹിക്കുന്നതിൽ ഏറെ സന്തോഷവാനാണെന്ന് സിദ്ധാർഥ് ചതുർവേദി.
  • സെപ്റ്റംബർ 29നാണ് അഭിഷേക് ബാനർജി ചടങ്ങിൽ അവതാരകനായി എത്തുന്നത്.
  • തുടർച്ചയായി മൂന്നാം തവണയാണ് അബുദബിയിൽ ഐഐഎഫ്എ സംഘടിപ്പിക്കുന്നത്.
IIFA Awards: IIFA 2024; അവതാരകരായി തിളങ്ങാൻ സിദ്ധാർഥ് ചതുർവേദിയും അഭിഷേക് ബാനർജിയും

സിദ്ധാർഥ് ചതുർവേദിയും അഭിഷേക് ബാനർജിയും IIFA 2024ന്റെ അവതാരകരായി തിളങ്ങാൻ എത്തുന്നു. ഷാരൂഖ് ഖാനും കരൺ ജോഹറും അതിഥേയത്വം വഹിക്കുന്ന ചടങ്ങിൽ വിക്കി കൗശാൽ ഉൾപ്പെടെയെത്തുമെന്ന് മുൻപ് തന്നെ സംഘാടകർ അറിയിച്ചിരുന്നു. സിദ്ധാർഥും അഭിഷേകും കൂടി എത്തുമ്പോൾ IIFA 2024 പ്രൗഡഗംഭീരമാകുമെന്ന് ആരാധകർ പറയുന്നു.

അബുദബിയിലെ യാസ് ഐലൻഡിൽ സെപ്തംബർ 27 മുതൽ 29 വരെയാണ് ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് ദാന ചടങ്ങുകൾ നടക്കുക. ചടങ്ങിൽ റോക്‌സ് ഹോസ്റ്റുകളായാണ് സിദ്ധാർഥ് ചതുർവേദിയും അഭിഷേക് ബാനർജിയും എത്തുക. ഗല്ലി ബോയ് എന്ന ചിത്രത്തിലെ എംസി ഷെറിനെ അവതരിപ്പിച്ചതിന് 2020 ലെ IIFA അവാർഡുകളിൽ മികച്ച സഹനടനുള്ള അവാർഡ് നേടിയ സിദ്ധാന്ത് ചതുർവേദി റോക്സ് ഹോസ്റ്റായി എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ചു.

ALSO READ: സംഗീത വഴിയിൽ വേറിട്ട കാഴ്ച്ചയുമായി 4 സീസൺസ് ഉടനെത്തും.....

ഇന്ത്യൻ സിനിമാ ലോകത്തിലെ ഏറ്റവും വലിയ ആഘോഷമായ ഇൻ്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡിന് തന്‍റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും  ഇതെ വേദിയിൽ IIFA റോക്ക്‌സിന് ആതിഥേയത്വം വഹിക്കുന്നതിൽ ഏറെ സന്തോഷവാനാണെന്നും സിദ്ധാർഥ് ചതുർവേദി പറഞ്ഞു. 2020-ൽ  മികച്ച സഹനടനുള്ള അവാർഡ് നേടിയത് തന്റെ  കരിയറിലെ ഒരു നിർണായക നിമിഷമാണ്, ഇപ്പോൾ ഒരു IIFA റോക്ക്‌സ് ഹോസ്റ്റായി തിരിച്ചെത്തുന്നത് വല്ലാത്ത സന്തോഷം നൽകുന്നു. IIFAയിലേക്ക് എല്ലാ ഊർജ്ജവും ആഘോഷവും കൊണ്ടുവരാൻ ഞാൻ കാത്തിരിക്കുന്നു. സിദ്ധാർഥ് പറഞ്ഞു.

സെപ്റ്റംബർ 29 ഞായറാഴ്ചയാണ് ഇന്ത്യൻ നടനും കാസ്റ്റിങ് ഡയറക്ടറുമായ അഭിഷേക് ബാനർജി ചടങ്ങിൽ അവതാരകനായി എത്തുന്നത്. തന്റെ  IIFA യാത്ര അസാധാരണമായ ഒന്നല്ലെന്നും, ഒരു അഭിനേതാവെന്ന നിലയിലും കാസ്റ്റിംഗ് ഡയറക്ടറെന്ന നിലയിലും ഇന്ത്യൻ സിനിമയുടെ ഈ മഹത്തായ ആഘോഷത്തിൽ, താരപദവിയുടെ ഈ ഗംഭീര പ്രദർശനത്തിൻ്റെ ഭാഗമാകുന്നത് ഏറെ സന്തോഷം നൽകുന്നതാണെന്നും അഭിഷേക് ബാനർജി പറഞ്ഞു. IIFAയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സെപ്റ്റംബറിൽ അബുദാബിയിലെ യാസ് ഐലൻഡിൽ വെച്ചുള്ള ചടങ്ങുകളിൽ ഏവരെയും കാണാനും സ്വീകരിക്കാനും താൻ കാത്തിരിക്കുന്നതായും അഭിഷേക് ബാനർജി പറഞ്ഞു.

അടുത്ത വർഷം ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്ന ഐഐഎഫ്എ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഇന്ത്യൻ സിനിമയെ ആഘോഷിക്കാനാണ് തയ്യാറെടുക്കുന്നത്. തുടർച്ചയായി മൂന്നാം തവണയാണ് അബുദബിയിൽ ഐഐഎഫ്എ സംഘടിപ്പിക്കുന്നത്. യുഎഇയിലെ സഹിഷ്ണുത-സഹവ‍ർത്തിത്വ മന്ത്രിയായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ചടങ്ങ് അബുദാബിയിലെ സാംസ്കാരിക-ടൂറിസം വകുപ്പിന്റെയും മിറാലിന്റെയും പങ്കാളിത്തത്തോടെയാണ് നടത്തുന്നത്.

UTSAVAM LIVE: https://www.etihadarena.ae/en/event-booking/iifa-utsavam 

AWARDS LIVE: https://www.etihadarena.ae/en/event-booking/iifa-awards-2024 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News