4 seasons: സംഗീത വഴിയിൽ വേറിട്ട കാഴ്ച്ചയുമായി 4 സീസൺസ് ഉടനെത്തും.....

കൗമാരക്കാരുടെ സങ്കീർണതകളും അവരുടെ വികാരങ്ങളും കാലത്തിനനുസൃതമായി എങ്ങനെ മാറുന്നു എന്നതാണ് ചിത്രം ചർച്ച ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 6, 2024, 04:04 PM IST
  • ട്രാൻസ് ഇമേജ് പ്രൊഡക്ഷൻസിൻെ ബാനറിൽ വിനോദ് പരമേശ്വരൻ ചിത്രം സംവിധാനം ചെയ്യുന്നു
  • ഗായിക സൈന്ധവി ആലപിച്ച 'ശ്വാസമേ' എന്ന ​ഗാനം പ്രേക്ഷകപ്രീതി നേടി
  • അമീൻ റഷീദ് നായകനാകുന്ന ചിത്രത്തിൽ ഡാൻസറായ റിയ പ്രഭുവാണ് നായിക
 4 seasons: സംഗീത വഴിയിൽ വേറിട്ട കാഴ്ച്ചയുമായി 4 സീസൺസ് ഉടനെത്തും.....

ശ്രുതിമധുരങ്ങളായ ഏഴ് ഗാനങ്ങളുടെ പശ്ചാത്തലത്തിൽ കാലികപ്രസക്തമായൊരു വിഷയം ചർച്ച ചെയ്യുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ 4 സീസൺസ് ഉടൻ തിയറ്ററുകളിൽ എത്തും. ട്രാൻസ് ഇമേജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനോദ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.​ഗായിക സൈന്ധവി ആലപിച്ച 'ശ്വാസമേ' എന്ന ​ഗാനം ഇതിനോടകം തന്നെ പ്രേക്ഷകപ്രീതി നേടി.

Read Also: 'കരിയർ നശിപ്പിക്കുകയാണ് ലക്ഷ്യം'; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി നിവിൻ പോളി

കൗമാരക്കാരുടെ സങ്കീർണതകളും അവരുടെ വികാരങ്ങളും കാലത്തിനനുസൃതമായി എങ്ങനെ മാറുന്നു എന്നതിൻ്റെ നേർക്കാഴ്ച്ചയാണ് ചിത്രം. ആധുനിക കാലത്തെ മാതാപിതാക്കളുടെയും കൗമാരക്കാരക്കാരായ മക്കളുടെയും ഇടയിലെ ജനറേഷൻ ഗ്യാപ്പും അവരുടെ ജീവിത യാത്രകളിലെ പൊരുത്തകേടുകളും അസ്വസ്ഥതകളുമാണ് ചിത്രം പറയുന്നത്. സംഗീത വഴിയിൽ വേറിട്ട കാഴ്ച്ചയൊരുക്കുന്ന 4 സീസൺസിന്റെ നിർമ്മാതാവും ഛായാ​ഗ്രഹണവും ക്രിസ് എ ചന്ദറാണ്.

മോഡലിംഗ് രംഗത്തു നിന്നെത്തിയ അമീൻ റഷീദ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായികയാകുന്നത് ഡാൻസറായ റിയ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നർമ്മകല, ബിന്ദു തോമസ്,  പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസ്സി സുനിൽ, ലക്ഷ്മി സേതു, രാജ് മോഹൻ, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവർക്കൊപ്പം ദയ മറിയം, വൈദേഗി, സീതൾ, ഗോഡ്‌വിൻ, അഫ്രിദി താഹിർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

എഡിറ്റിംഗ് - ആർ പി കല്യാൺ, സംഗീതം - റാലേ രാജൻ, ഗാനരചന - കൈതപ്രം ദാമോദരൻ നമ്പൂതിരി, ഡോ. സ്മിതാ പിഷാരടി, ചന്തു എസ് നായർ, വിനോദ് പരമേശ്വരൻ, ആലാപനം - മധു ബാലകൃഷ്ണൻ, സൈന്ധവി, സത്യപ്രകാശ്, അഭിലാഷ്  വെങ്കിടാചലം, ശരണ്യ ശ്രീനിവാസ്  ഗായത്രി രാജീവ്, പ്രിയാ ക്രിഷ്, സിനോവ് രാജ്, ക്രിസ് വീക്ക്സ്, അലക്സ് വാൻട്രൂ, റാലേ രാജൻ, മിന്നൽകൊടി, ഗാനം കമ്പോസർ - ജിതിൻ റോഷൻ, കല- അർക്കൻ എസ് കർമ്മ, കോസ്റ്റ്യും - ഇന്ദ്രൻസ് ജയൻ, ചമയം - ലാൽ കരമന, കോറിയോഗ്രാഫി - കൃഷ്ണമൂർത്തി, സുനിൽ പീറ്റർ, ശ്രുതി ഹരി, പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -സജി വിൽസൺ, ഡിസൈൻസ് കമ്പം ശങ്കർ, പിആർഓ - അജയ് തുണ്ടത്തിൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News