Irish Singer Passed Away: പ്രശസ്ത ഐറിഷ് ഗായിക സിനാഡ് ഒ'കോണർ അന്തരിച്ചു

Sinead O'Connor passed away: സ്ത്രീത്വത്തെയും ലൈംഗികതയേയും കുറിച്ചുള്ള ദീർഘകാല സങ്കൽപ്പങ്ങൾക്ക് തന്റെ ഷേവ് ചെയ്ത തലയും വേദന നിറഞ്ഞ ഭാവവും രൂപരഹിതമായ വസ്ത്രങ്ങളും ധിക്കാരവും തുറന്നു പറച്ചിലും എല്ലാമുള്ള വ്യക്തത്വമായിരുന്നു അവർ

Written by - Zee Malayalam News Desk | Last Updated : Jul 27, 2023, 09:47 AM IST
  • ഐറിഷ് ഗായികയും ഗാനരചയിതാവുമായിരുന്ന സിനാദ് ഒ'കോണർ അന്തരിച്ചു
  • 56 വയസായിരുന്നു
  • മരണ വിവരം ഐറിഷ് ദേശീയ ബ്രോഡ്കാസ്റ്റർ ആർടിഇ ആണ് റിപ്പോർട്ട് ചെയ്തത്
Irish Singer Passed Away: പ്രശസ്ത ഐറിഷ് ഗായിക സിനാഡ് ഒ'കോണർ അന്തരിച്ചു

ഐറിഷ് ഗായികയും ഗാനരചയിതാവുമായിരുന്ന സിനാദ് ഒ'കോണർ അന്തരിച്ചു. 56 വയസായിരുന്നു. 1990 ലെ 'നത്തിംഗ് കംപെയർ ടു യു' എന്ന ഗാനത്തിലൂടെ ലോക പ്രശസ്തി നേടിയ ഗായികയാണ് സിനാദ് ഒ'കോണർ. മരണ വിവരം ഐറിഷ് ദേശീയ ബ്രോഡ്കാസ്റ്റർ ആർടിഇ ആണ് റിപ്പോർട്ട് ചെയ്തത്.

Also Read:  Josephine Chaplin Passed Away: ചാർളി ചാപ്ലിന്റെ മകൾ ജോസഫൈൻ ചാപ്ലിൻ അന്തരിച്ചു

ഞങ്ങളുടെ പ്രിയപ്പെട്ട സിനാദിന്റെ വേർപാട് വളരെ ദുഃഖത്തോടെയാണ് ഞങ്ങൾ അറിയിക്കുന്നതെന്നാണ് സിനാദിന്റെ കുടുംബത്തിൽ നിന്നുള്ള പ്രസ്താവനയെ ഉദ്ധരിച്ച് ആർടിഇ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്ത്രീത്വത്തെയും ലൈംഗികതയേയും കുറിച്ചുള്ള ദീർഘകാല സങ്കൽപ്പങ്ങൾക്ക് തന്റെ ഷേവ് ചെയ്ത തലയും വേദനൻ നിറഞ്ഞ ഭാവവും രൂപരഹിതമായ വസ്ത്രങ്ങളും ധിക്കാരവും തുറന്നു പറച്ചിലും എല്ലാമുള്ള വ്യക്തത്വമായിരുന്നു അവർ.  ശരിക്കും പറഞ്ഞാൽ 1990 കളുടെ തുടക്കത്തിൽ സംഗീത മേഖലയിൽ സ്ത്രീകൾക്ക് ഉണ്ടായിരുന്ന പ്രതിച്ഛായ പോലും അവർ മാറ്റിയെഴുതി എന്നുവേണം പറയാൻ.  

Also Read: Jupiter Favorite Zodiac Sign: വ്യാഴത്തിന്റെ കൃപ എപ്പോഴും ഉണ്ടാകും ഈ രാശിക്കാരാരോട്, നിങ്ങളും ഉണ്ടോ?

മതം, ലൈംഗികത, ഫെമിനിസം, യുദ്ധം എന്നിവയെ കുറിച്ചുള്ള അവളുടെ തുറന്ന കാഴ്ചപ്പാടുകൾക്ക് പേരുകേട്ട ഒ'കോണർ 'സാറ്റർഡേ നൈറ്റ് ലൈവ്' എന്ന ടെലിവിഷൻ അവതരണത്തിനിടെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഫോട്ടോ കീറിമുറിച്ചത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.  ശേഷം 2018 ൽ ഇസ്ലാം മതം സ്വീകരിച്ച ഓ'കോണർ തന്റെ പേര് ഷുഹദ സദഖത്ത് എന്ന് മാറ്റി എങ്കിലും സംഗീത പരിപാടികൾ നടത്തിയിരുന്നത് സിനാദ് ഒ'കോണർ എന്ന പേരിൽ തന്നെയായിരുന്നു. 'അവളുടെ സംഗീതം ലോകമെമ്പാടും ഇഷ്ടപ്പെട്ടു, അവളുടെ കഴിവുകൾ സമാനതകളില്ലാത്തതും താരതമ്യപ്പെടുത്താവുന്നതിലും അപ്പുറമായിരുന്നു' എന്നാണ് ഐറിഷ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News