Irul Movie: വേൾഡ് ടെലിവിഷൻ പ്രീമിയറുമായി " ഇരുൾ "

ഒരു സീരിയൽ കില്ലിംഗ് കഥയുമായാണ് ഇരുൾ മുന്നോട്ട് പേകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2021, 05:24 PM IST
  • ഒരു സീരിയൽ കില്ലിംഗ് കഥയുമായാണ് ഇരുൾ മുന്നോട്ട് പേകുന്നത്.
  • പ്രധാനകഥാപാത്രങ്ങളായ ഫഹദ് ഫാസിൽ , സൗബിൻ , ദർശന എന്നിവർ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു.
  • ഏഷ്യാനെറ്റിലൂടെ ജൂൺ 18 വെള്ളിയാഴ്ച രാത്രി 7 മണിക്ക് ചിത്രത്തിന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ
Irul Movie: വേൾഡ് ടെലിവിഷൻ പ്രീമിയറുമായി " ഇരുൾ "

ഡാർക്ക് ഷേഡ് ത്രില്ലർ ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് ഈയിടെ എത്തിയ ഫഹദ്ഫാസിൽ ചിത്രമാണ് " ഇരുൾ ". നെറ്റ്ഫ്ലിക്സിലൂടെ ഏപ്രിൽ 2 നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഏഷ്യാനെറ്റിലൂടെ ജൂൺ 18 വെള്ളിയാഴ്ച രാത്രി 7 മണിക്ക് ചിത്രത്തിന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്നു.

ALSO READ: Sushant Singh Rajput ന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ചിത്രം Nyay തടയണമെന്ന ആവശ്യം ഡൽഹി ഹൈകോടതി തള്ളി

ഒരു സീരിയൽ കില്ലിംഗ് കഥയുമായാണ് ഇരുൾ മുന്നോട്ട് പേകുന്നത്. അതിനാൽ തന്നെ ഒരു പ്രത്യേക സൈക്കോളജിക്കൽ സ്റ്റൈലിലൂടെയാണ്  കഥ പുരോഗമിക്കുന്നത്. ഇരുൾ എന്ന പേര് പോലെ തന്നെ ഏറെ നിഗൂഢത നിറഞ്ഞ കഥാമുഹൂർത്തങ്ങളാണ് ചിത്രത്തിലുളളത്. മാത്രമല്ല കഥക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതവും, മികച്ച ഫ്രെയ്മുകളുമെല്ലാം പ്രേക്ഷകരിൽ കൂടുതൽ ആകാംഷയുണ്ടാക്കുന്നു.

ALSO READ : Sushant Singh Rajput ന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ചിത്രം Nyay തടയണമെന്ന ആവശ്യം ഡൽഹി ഹൈകോടതി തള്ളി

പ്രധാനകഥാപാത്രങ്ങളായ ഫഹദ് ഫാസിൽ , സൗബിൻ , ദർശന എന്നിവർ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. മൂന്ന് കഥാപാത്രങ്ങളിലൂടെ മാത്രം കഥ മുന്നോട്ട് പോകുമ്പോൾ ചിത്രത്തിന്റ അവസാനം വലിയൊരു സത്യത്തിന്റ ചുരുളഴിയുകയാണ്. ചിത്രം സംവിധാനം ചെയ്തത് നസീഫ് യൂസഫ് ഇസുദ്ദീൻ എന്ന പുതുമുഖമാണ്. ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ അതിമനോഹരമായ വിഷ്വൽസ് പകർത്തിയത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News