Jai Ganesh: മാളികപ്പുറത്തിന് പിന്നാലെ 'ജയ് ​ഗണേശ്'; ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ

ഉണ്ണിമുകുന്ദന്‍ ഫിലിംസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ജയ് ​ഗണേശ് എന്നാണ് സിനിമയുടെ പേര്.

Written by - Zee Malayalam News Desk | Last Updated : Aug 22, 2023, 08:58 PM IST
  • ജയ് ​ഗണേശ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
  • ടൈറ്റിൽ പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
  • രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Jai Ganesh: മാളികപ്പുറത്തിന് പിന്നാലെ 'ജയ് ​ഗണേശ്'; ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ജയ് ​ഗണേശ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ടൈറ്റിൽ പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചിട്ടുണ്ട്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍‌ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

​ഗന്ധർവ്വ ജൂനിയർ ആണ് ഉണ്ണി മുകുന്ദന്റേതായി പ്രക്യാപിച്ചിട്ടുള്ള മറ്റൊരു ചിത്രം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് വിവരം. വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിറ്റിൽ ബി​ഗ് ഫിലിംസ്, ജെഎം ഇൻഫോടെയ്ൻമെന്റ് സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. പ്രവീൺ പ്രഭറാം, സുജിൻ സുജാതൻ എന്നിവരുടേതാണ് തിരക്കഥ.

Also Read: Chandramukhi 2: റിലീസിന് തയ്യാറെടുത്ത് ചന്ദ്രമുഖി 2; രണ്ടാം ഗാനം 'മൊരുണിയെ' റിലീസ് ചെയ്തു

'മാളികപ്പുറമാണ്' ഉണ്ണിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. വിഷ്‍ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് പിള്ളയുടേതായിരുന്നു. ദേവനന്ദ, ശ്രീപത്, സൈജു കുറുപ്പ്, രമേഷ് പിഷാരടി, അഭിലാഷ് പിള്ള, മനോജ് കെ ജയൻ, രഞ്‍ജി പണിക്കര്‍, ആല്‍ഫി, മനോഹരി ജോയ്, ടി ജെ രവി, ശ്രീജിത്ത് രവി, സമ്പത്ത് റാം, അജയ് വാസുദേവ്, തുഷാര പിള്ള, കലാഭവൻ ജിന്റോ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. വമ്പൻ ഹിറ്റ് നേടിയ ചിത്രമായിരുന്നു മാളികപ്പുറം. ബോക്സ് ഓഫീസിലും വലിയ കളക്ഷൻ നേടാനായ ചിത്രം കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലുമെല്ലാം വിജയം സ്വന്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News