Jailer Release: കാത്തിരിപ്പുകൾക്ക് അവസാനം! രജനികാന്തിന്റെ 'ജയിലർ' തിയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

നെൽസൺ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. മോഹൻലാൽ, തെലുങ്ക് നടൻ സുനിൽ ഉൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.    

Written by - Zee Malayalam News Desk | Last Updated : May 4, 2023, 06:25 PM IST
  • ഓ​ഗസ്റ്റ് 10ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • 48 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ടീസർ വീഡിയോ പങ്കുവെച്ച് കൊണ്ടാമ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
  • വീഡിയോയിൽ രജനികാന്ത്, മോഹൻലാൽ, തമന്ന, തുടങ്ങി നിരവധി താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
Jailer Release: കാത്തിരിപ്പുകൾക്ക് അവസാനം! രജനികാന്തിന്റെ 'ജയിലർ' തിയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓ​ഗസ്റ്റ് 10ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 48 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ടീസർ വീഡിയോ പങ്കുവെച്ച് കൊണ്ടാമ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വീഡിയോയിൽ രജനികാന്ത്, മോഹൻലാൽ, തമന്ന, തുടങ്ങി നിരവധി താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

മലയാളികൾക്ക് ഏറെ ആവേശം പകരുന്നതായിരുന്നു ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നു എന്ന വാർത്ത. ജനുവരി 8,9 തിയതികളിലായി മോഹൻലാലിന്റെ രം​ഗങ്ങളുടെ ചിത്രീകരണം നടന്നു. മലയാളം തമിഴ് സിനിമ ആരാധകരെ ഏറ്റവും ആവശേത്തിലാക്കി അപ്ഡേറ്റായിരുന്നു ഇത്. മലയാളം സൂപ്പർ സ്റ്റാറും തമിഴ് സൂപ്പർ സ്റ്റാറും ആദ്യമായിട്ടാണ് ബിഗ് സ്ക്രീനിൽ ഒരുമിക്കുന്നത് എന്ന പ്രത്യേകതയും രജിനി ചിത്രത്തിനുണ്ട്. മോഹൻലാലിന് പുറമെ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും ചിത്രത്തിൽ കാമിയോ വേഷത്തിൽ എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

നെൽസൺ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ രമ്യ കൃഷ്ണനും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പടയപ്പയ്ക്ക് ശേഷം രജനികാന്തും രമ്യയും വീണ്ടും ഒന്നിക്കുന്നതും ജയിലറിന്റെ മറ്റൊരു പ്രത്യേകതയാണ്. മലയാളി താരം വിനായകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

രജനികാന്തിന്റെ 169ാമത്തെ ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News