Jailer Movie: 'മുത്തുവേൽ പാണ്ഡ്യൻ' എത്തുന്നു; പിറന്നാൾ സമ്മാനവുമായി ജയിലർ ടീം, രജനികാന്തിന്റെ ക്യാരക്ടർ വീഡിയോ

രജനികാന്തിന്റെ 169ാമത്തെ ചിത്രമായ ജയിലറിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാമൂഹിക  മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 12, 2022, 07:47 PM IST
  • ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ.
  • സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.
  • പടയപ്പ എന്ന ചിത്രത്തിന് ശേഷം രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
Jailer Movie: 'മുത്തുവേൽ പാണ്ഡ്യൻ' എത്തുന്നു; പിറന്നാൾ സമ്മാനവുമായി ജയിലർ ടീം, രജനികാന്തിന്റെ ക്യാരക്ടർ വീഡിയോ

പിറന്നാൾ ദിനത്തിൽ രജനികാന്തിന് സമ്മാനവുമായി ജയിലർ ടീം. രജനീകാന്തിന്റേതായി റിലീസാകാനിരിക്കുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിലെ രജനികാന്തിന്റെ ക്യാരക്ടർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. മുത്തുവേൽ പാണ്ഡ്യൻ എത്തുന്നു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തിറക്കിയിട്ടുള്ളത്. മുത്തുവേൽ പാണ്ഡ്യൻ എന്നാണ് സിനിമയിൽ താരത്തിന്റെ പേരെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. 

ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.  പടയപ്പ എന്ന ചിത്രത്തിന് ശേഷം രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ രജനികാന്തിനൊപ്പം മലയാളി താരം വിനായകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 

Also Read: 2018 Movie Teaser: 'ഇന്നത്തെ രാത്രി, അത് തള്ളി നീക്കണ്ടേ'; ആകാംക്ഷയുണർത്തി 2018 ടീസർ

 

രജനികാന്തിന്റെ 169ാമത്തെ ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സം​ഗീതം സംവിധായകൻ. രമ്യ കൃഷ്ണന്റേത് അതിശകത്മായ ഒരു കഥാപാത്രം ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ജയിലർ.

ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജയിലറും. വിജയ് നായകനായ ബീസ്റ്റ് ആണ് നെൽസൺ ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. ശിവകാർത്തികേയനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ഡോക്ടർ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് ബീസ്റ്റ് എത്തിയത്. എന്നാൽ തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല. ബീസ്റ്റ് പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാൽ തലൈവർ ചിത്രത്തിന്റെ സംവിധായകനെ മാറ്റുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും അത് സത്യമല്ലെന്ന് പിന്നീട് വ്യക്തമായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News