Jawan Update: ആരാധകർക്ക് ആവേശം, ജവാനിൽ ഷാരൂഖും സഞ്ജയ് ദത്തും നേർക്കുനേർ? കൂടെ ഈ താരസുന്ദരിയും

ദീപികയും സഞ്ജയ് ദത്തും ചിത്രത്തിന്റെ ഭാ​ഗമാകുന്നു എന്ന റിപ്പോർട്ട് വന്നതോടെ ആരാധകർക്ക് കൂടുതൽ ആകാംക്ഷയായി. ഏപ്രിൽ 10ന് ചിത്രീകരണം തീർന്നാൽ റിലീസ് സംബന്ധിച്ചുള്ള വിവരങ്ങൾ ഉടനെ പുറത്തുവന്നേക്കാം.  

Written by - Zee Malayalam News Desk | Last Updated : Mar 21, 2023, 12:41 PM IST
  • റിപ്പോർട്ട് പ്രകാരം ചിത്രത്തിലെ ഒരു സുപ്രധാന ആക്ഷൻ സീക്വൻസിലാണ് സഞ്ജയ് ദത്ത് ഭാ​ഗമാകുക.
  • മുംബൈയിലെ ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത്.
  • ദീപിക പദുക്കോണും ജവാനിൽ കാമിയോ റോളിൽ എത്തുന്നുവെന്നാണ് മറ്റൊരു റിപ്പോർട്ട്.
Jawan Update: ആരാധകർക്ക് ആവേശം, ജവാനിൽ ഷാരൂഖും സഞ്ജയ് ദത്തും നേർക്കുനേർ? കൂടെ ഈ താരസുന്ദരിയും

പഠാൻ എന്ന ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം ഷാരൂഖ് ഖാന്റെ അടുത്ത ചിത്രം ജവാൻ അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കായുമുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് നയൻതാരയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് പുതിയൊരു അപ്ഡേറ്റ് ആണ് വനിന്രിക്കുന്നത്. സഞ്ജയ് ദത്തും ദീപിക പദുക്കോണും ചിത്രത്തിൽ അഭിനയിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം ചിത്രത്തിലെ ഒരു സുപ്രധാന ആക്ഷൻ സീക്വൻസിലാണ് സഞ്ജയ് ദത്ത് ഭാ​ഗമാകുക. മുംബൈയിലെ ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത്. ചെറിയൊരു ഭാ​ഗമാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നതെങ്കിലും ആരാധകർക്ക് അത് വലിയൊരു അനുഭവം തന്നെയായിരിക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത് 4-5 ദിവസത്തേക്ക് ഷാരൂഖും സഞ്ജയ് ദത്തും ഒന്നിച്ചഭിനയിക്കുന്ന രം​ഗങ്ങളാണ് ചിത്രീകരിക്കുന്നത്. ഈ സീക്വൻസ് സിനിമയിൽ വളരെ പ്രധാനപ്പെട്ടതാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ലോകേഷ് കനകരാജ് - വിജയ് ചിത്രം 'ലിയോ' കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് സഞ്ജയ് ദത്ത് ജവാനിൽ ജോയിൻ ചെയ്തത്. 

Also Read: Bheeman Raghu : ബിജെപിയിൽ ചേർന്നപ്പോൾ പുലിമുരുകനിലെ അവസരം നഷ്ടമായി; ഭീമൻ രഘു

ദീപിക പദുക്കോണും ജവാനിൽ കാമിയോ റോളിൽ എത്തുന്നുവെന്നാണ് മറ്റൊരു റിപ്പോർട്ട്. മാർച്ച് 27, 28 ദിവസങ്ങളിൽ ദീപിക ജവാനിൽ ജോയിൻ ചെയ്യുമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പഠാനിൽ ദീപികയുടെ ഷാരൂഖിന്റെയും വമ്പൻ തിരിച്ചുവരവ് ആസ്വദിച്ച പ്രേക്ഷകർക്ക് ഇത് തികച്ചും ഒരു വിരുന്നായിരിക്കും. 10, 12 ദിവസത്തെ ഷൂട്ട് കൂടി മാത്രമെ ബാക്കിയുള്ളൂ. ഏപ്രിൽ 10ന് ജവാന്റെ ചിത്രീകരണം പൂർത്തിയാകുമെന്നും റിപ്പോർട്ടുണ്ട്. ചിത്രീകരണം പൂർത്തിയാകുമ്പോൾ റിലീസ് തിയതിയെ കുറിച്ചും ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടായേക്കാം. ജവാന്റെ ചിത്രീകരണം പൂർത്തിയായ ശേഷം ഷാരൂഖ് ഖാൻ സൽമാൻ ഖാന്റെ ടൈ​ഗർ 3ൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. 

അടുത്തിടെ ചിത്രത്തിലെ ഒരു സംഘട്ടന രം​ഗത്തിന്റെ ഒരു ഭാ​ഗം ലീക്കായിരുന്നു. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി. തുടർന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ പരാതിയിൽ വീഡിയോ നീക്കം ചെയ്യുകയും വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. 

അതേസമയം ഷാരൂഖ് ഖാന്‍, ജോണ്‍ എബ്രഹാം, ദീപിക പദുക്കോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'പഠാന്‍' ഇപ്പോഴും ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം ഇതിനോടകം തന്നെ 1000 കോടിക്ക് മുകളിൽ നേടിക്കഴിഞ്ഞു. ചിത്രത്തിലെ 'ഝൂമേ ജോ പഠാന്' എന്ന ​ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. ​ഗാനത്തിന് നിരവധി പേരാണ് ചുവടുവെച്ച് റീൽസ് ചെയ്തിട്ടുള്ളത്. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ ​ഗാനത്തിന് ചുവടുവെച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News