പാരിസ് : ആഗോള സിനിമയുടെ ശൈലിക്ക് തന്നെ മാറ്റം കുറിച്ച ഫ്രഞ്ച് നവ തരംഗ ചലച്ചിത്രത്തിന്റെ അമരക്കാരൻ വിഖ്യാത സംവിധായകൻ ഴാങ്-ലുക് ഗൊദാർദ (91) അന്തരിച്ചു. 1950-60 കാലഘട്ടങ്ങളിൽ ഫ്രഞ്ച് സിനിമയിൽ മാറ്റത്തിന്റെ അലയൊടികൾ കൊണ്ടുവന്ന സംവിധായകനായിരുന്നു ഗൊദാർദ്. ഗൊദർദ് സിനിമകളിലെ ക്ലാസിക്കുകളായി എന്നും വിശേഷിപ്പിക്കുന്ന ബ്രെത്ലെസ്, കണ്ടെമ്പ്റ്റ് എന്നിവ ലോകത്തോര സിനിമയിൽ തന്നെ മാറ്റത്തിന് വഴിവെക്കുകയായിരുന്നു. ഇതിൽ ബ്രെത്ലെസാണ് ഫ്രഞ്ച് സംവിധായകന്റെ ആദ്യ സിനിമ.
1960 കാലഘട്ടങ്ങളിൽ നിറഞ്ഞ നിന്നിരുന്ന പരമ്പരഗത ഫ്രഞ്ച് സിനിമ നിർമാണ ശൈലിയിൽ വമ്പൻ മാറ്റങ്ങളാണ് ഗൊദർദ് തന്റെ ചലച്ചിത്രങ്ങളിലൂടെ മുന്നോട്ട് വെച്ചത്. സ്ഥിരമായി ഘടിപ്പിച്ച ക്യാമറ ഷോട്ടുകളിൽ നിന്നും കഥാപാത്രത്തിനൊപ്പം ക്യാമറയ്ക്കും സഞ്ചരിക്കുന്നതും, എഡിറ്റിങ്ങിൽ ജമ്പ് കട്ട്, അസ്തിത്വപരമായ സംഭാഷണം തുടങ്ങിയ തന്റെ സിനിമയുടെ ഭാഗമാക്കിയാണ് ഗൊദാർദ് ഫ്രഞ്ച് സിനിമയുടെ മാറ്റത്തിന് തുടക്കം കുറിക്കുന്നത്.
ALSO READ : ആര് വളഞ്ഞിട്ട് ആക്രമിച്ചാലും വിജയം സത്യം പറയുന്നവൻറെ- ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരക്കഥ രചനയിലൂടെ ഗൊദാർദ് സിനിമ മേഖലയിലേക്ക് കടന്ന് വരുന്നത്. തുടർന്ന് നടൻ, സംവിധായകൻ, ഛായഗ്രഹകൻ, നിർമാതാവ് എന്നീ നിലകളിലും ഫ്രഞ്ച് സംവിധായകൻ തന്റെ കാൽചുവടുകൾ രേഖപ്പെടുത്തുകയും ചെയ്തു. പ്രധാനമായും രാഷ്ട്രീയ പശ്ചാത്തലത്തിൽ സിനിമകളായിരുന്നു ഗൊദാർദ് ഒരുക്കിയിരുന്നത്. ഗൊദർദ് ഒരിക്കിയരുന്ന ചിത്രങ്ങളിൽ ഏറെയും പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. സിനിമകളിൽ പ്രത്യേകമായി ഇടതുപക്ഷ വീക്ഷ്ണങ്ങൾ എടുത്ത് കാണാൻ സാധിക്കും.
ആറുപതുകളിൽ ഗൊദർദിന്റെ പരീക്ഷണങ്ങളാണ് പിന്നീട് 80-90 കളിൽ ഹോളിവുഡ് പരീക്ഷച്ചത്. 70ത് കാലഘട്ടത്തിൽ ഇറങ്ങിൽ ഹോളിവുഡ് ചിത്രം ടാക്സി ഡ്രൈവർ ഗൊദർദ് സിനിമകളുടെ മാതൃകയിലാണ് ചിട്ടപ്പെടുത്തിയത്. ക്വിന്റൺ ടാരന്റീനോയുടെ പൾപ്പ് ഫിക്ഷൻ, റിസർവോയർ ഡോഗ്സ് തുടങ്ങിയ അറുപത് എഴുപത് കാലഘട്ടങ്ങളിൽ തന്റെ ചിത്രങ്ങളുടെ പരീക്ഷച്ചതാണ്. മാറ്റത്തിന് ആഗ്രഹിക്കാത്ത ഹോളിവുഡ് ചിത്രങ്ങളുടെ സ്ഥിരം വിമർശകനായിരുന്നു ഗൊദർദ്. 1930 ഡിസംബർ മൂന്നിന് പാരിസിലെ ഫ്രഞ്ച്-സ്വിസ് കുടുംബത്തിലാണ് ഗൊദർദിന്റെ ജനനം. അച്ഛൻ ഡോക്ടറാണ്. പ്രമുഖ അന്തരാഷ്ട്ര ബാങ്കിങ് സ്ഥാപനമായി ബിഎൻപി പാരിബാസിന്റെ സ്ഥാപകൻ സ്വിസ് വ്യാപാരിയുടെ മകളാണ് ഗൊദർദിന്റെ അമ്മ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.