Pulimada Movie : വീണ്ടും ത്രില്ലടിപ്പിക്കാൻ ജോജു ജോർജ്; പുലിമട സിനിമയുടെ ട്രെയിലർ

Pulimada Movie Trailer : എ.കെ സാജനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Oct 15, 2023, 12:06 PM IST
  • ചിത്രം ഒക്ടോബർ 26ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
  • പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്.
  • ഐശ്വര്യ രാജേഷും ലിജോമോളുമാണ് ചിത്രത്തിൽ ജോജുവിന്റെ നായികമാരായി എത്തുന്നത്.
Pulimada Movie : വീണ്ടും ത്രില്ലടിപ്പിക്കാൻ ജോജു ജോർജ്; പുലിമട സിനിമയുടെ ട്രെയിലർ

മലയാള സിനിമാ പ്രേക്ഷകർക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ എ കെ സാജനും പ്രിയ താരം ജോജു ജോർജ്ജും ആദ്യമായി ഒന്നിക്കുന്ന പുലിമട സിനിമയുടെ ട്രെയിലർ പുറത്ത്. നാട്ടിൻപുറം പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് പുലിമടയെന്ന് തോന്നിപ്പിക്കും വിധമാണ് സിനിമയുടെ അണിയറ പ്രവർത്തകർ ട്രെയിലർ ഒരുക്കിയിരിക്കുന്നത്.  ചിത്രം ഒക്ടോബർ 26ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്ന  ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്.

ഐശ്വര്യ രാജേഷും ലിജോമോളുമാണ് ചിത്രത്തിൽ ജോജുവിന്റെ നായികമാരായി എത്തുന്നത്. നേരത്തെ പുലിമടയിലെ ഗാനങ്ങൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച എഴുത്തുകാരനും സംവിധായകനായ എകെ സാജൻ കഥ,തിരക്കഥ എഡിറ്റിംഗ് കൂടി ചെയ്യുന്ന ചിത്രമാണ് പുലിമട. ഇങ്ക് ലാബ് സിനിമാസിന്റേയും,ലാൻഡ് സിനിമാസിന്റേയും  ബാനറുകളിൽ, രാജേഷ് ദാമോദരൻ, സിജോ വടക്കൻ എന്നിവർ ചേർന്ന് ആണ് പുലിമട നിർമ്മിക്കുന്നത്.

ALSO READ : Leo Movie: എല്ലാം ഫുൾ..!! അഡ്വാൻസ് ബുക്കിം​ഗിലും 'ലിയോ' മാസ്; ഇനി 4 ദിവസം മാത്രം

പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം  പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒറ്റ ഷെഡ്യൂളിൽ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബജറ്റ് ചിത്രമായ പുലിമടയിൽ ജോജുവിനും ഐശ്വര്യക്കും ലിജോമോൾക്കും പുറമെ വൻ താരനിരയാണ് അണിനിരക്കുന്നത്.

വിൻസന്റ് സ്‌കറിയുടെ (ജോജു ജോർജ് ) കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്. ജോജുവിന് ഐശ്വര്യ രാജേഷിനും ഒപ്പം. ബാലചന്ദ്രമേനോൻ ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വിത്സൻ, ഷിബില തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മ്യൂസിക്-ഇഷാൻ ദേവ്, പശ്ചാത്തല സംഗീതം-അനിൽ ജോൺസൻ,പ്രൊഡക്ഷൻ ഡിസൈനർ-വിനീഷ് ബംഗ്ലാൻ, എസ്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-വർക്കി ജോർജ്ജ്, പ്രൊഡക്ഷൻ കണ്ട്രളർ-രാജീവ് പെരുമ്പാവൂർ, ആർട്ട് ഡയറക്ടർ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ഷാജി-പുൽപ്പള്ളി, ഷമീർ ശ്യാം, കൊസ്റ്റും-സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈനിങ്&മിക്സിങ്-സിനോയ്‌ ജോസഫ്, ഗാനരചന-റഫീക്ക് അഹമ്മദ്, ഡോക്ടർ താര ജയശങ്കർ, ഫാദർ മൈക്കിൾ പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയാക്ടർ-ഹരീഷ് തെക്കേപ്പാട്ട്, ഡി. ഐ-ലിജു പ്രഭാകർ, വിഎഫ്എക്സ്-പ്രോമിസ്, മാർക്കറ്റിങ്-ഒബ്സ്ക്യുറ,സ്റ്റിൽ-അനൂപ് ചാക്കോ റിൻസൻ എം ബി,പി.ആർ. ഓ-മഞ്ജു ഗോപിനാഥ്, ഡിസൈൻ-ഓൾഡ്മോങ്ക്സ് വിതരണം- ആൻ മെഗാ മീഡിയ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. ഒക്ടോബർ 26 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News