ലിയോ റിലീസിനെത്താൻ ഇനി വെറും നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ചിത്രത്തിനായുള്ള അഡ്വാന്‍സ് ബുക്കിംഗ് ഇന്ന് പുലർച്ചെ മുതൽ തുടങ്ങി. ബുക്കിംഗ് തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ സീറ്റുകളെല്ലാം ഫില്ലാകുന്ന കാഴ്ചയാണ് ബുക്കിംഗ് സൈറ്റുകളിൽ കാണാൻ സാധിക്കുന്നത്. ബുക്ക് മൈ ഷോയെന്ന സൈറ്റിൽ തിരുവനന്തപുരത്തെ ബുക്കിംഗ് കാണുമ്പോൾ തന്നെ ഈ ട്രെന്റ് മനസിലാകും. ഏരീസ് പ്ലക്സ് തിയേറ്ററിലെ ആദ്യദിന ഷോകള്‍ എല്ലാം ഇതിനോടകം ഫുള്ളായി കഴിഞ്ഞു. പുലർച്ചെ 4 മണി മുതല്‍ 8 മണിവരെയുള്ള ഷോകളുടെ ടിക്കറ്റുകള്‍ എല്ലാം വിറ്റുപോയി.
മാസ്റ്റർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് - വിജയ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിനായി അക്ഷമയരായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും. ഇതിനോടകം ഇറങ്ങിയ പാട്ടുകളും ട്രെയിലറും, പോസ്റ്ററുകളും എല്ലാം തന്നെ പ്രേക്ഷരുടെ ആവേശം കൂട്ടിയിട്ടുണ്ട്. ഓഡിയോ ലോഞ്ച് റദ്ദാക്കൽ, ട്രെയിലർ ഡയലോഗ് വിവാദം തുടങ്ങിയവ ഒന്നും തന്നെ ചിത്രത്തെ ബാധിച്ചില്ലെന്നത് അഡ്വാന്‍സ് ബുക്കിംഗിൽ നിന്ന് വ്യക്തമാണ്.
Also Read: Pulimada Movie : ജോജു ജോർജ് ചിത്രം പുലിമടയിലെ പുതിയ ഗാനം പുറത്ത്
കേരളത്തിൽ മാത്രം 600ലേറെ സ്ക്രീനുകളിലാണ് ലിയോ എത്തുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്ക്രീൻ കൗണ്ട് ലഭിക്കുന്ന ചിത്രമാകും ലിയോ. ഒക്ടോബർ 19ന് പുലർച്ചെ 4 മണി മുതൽ കേരളത്തിൽ ഷോകൾ തുടങ്ങും. അതേസമയം തമിഴ്നാട്ടിൽ 9 മണി മുതൽ മാത്രമായിരിക്കും ഷോ തുടങ്ങുക. ഏഴ് ഷോകൾ ആണ് കേരളത്തിൽ ഒരു ദിവസം ഉണ്ടാവുക. തമിഴ്നാട്ടില്‍ അഞ്ച് ഷോകള്‍ക്ക് മാത്രമാണ് അനുമതി.
തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.