Devara: ജൂനിയർ എൻടിആറിന്റെ പുതിയ ചിത്രം 'ദേവര'; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വിട്ടു

Devara Movie First Look Poster: എൻടിആർ 30 എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടൈറ്റിൽ ജൂനിയർ എൻടിആർ അനൗൺസ് ചെയ്തു. കൊരട്ടാല ശിവയാണ് 'ദേവര' എന്നു പേരിട്ടിരിക്കുന്ന ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 20, 2023, 08:22 AM IST
  • യുവസുധ ആർട്ട്‌സും എന്‍.ടി.ആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്
  • പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുക
  • ജാൻവി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്
  • ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര
Devara: ജൂനിയർ എൻടിആറിന്റെ പുതിയ ചിത്രം 'ദേവര'; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വിട്ടു

പ്രേക്ഷകരുടെ ഇഷ്ടതാരം മാസ് നായകൻ ജൂനിയർ എൻടിആറിന്റെ ആരാധകർ കാത്തിരുന്ന ദിനം വന്നെത്തിയിരിക്കുന്നു. എൻടിആർ 30 എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടൈറ്റിൽ ജൂനിയർ എൻടിആർ അനൗൺസ് ചെയ്തു. 'ദേവര' എന്നു പേരിട്ടിരിക്കുന്ന ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൊരട്ടാല ശിവയാണ്.

ചിത്രത്തിന്റെ ഒഫിഷ്യൽ ഫസ്റ്റ് ലുക്കിൽ ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള ജൂനിയർ എൻടിആറിനെയാണ് കാണാൻ കഴിയുക. തന്റെ ജന്മദിനത്തിൽ ഇന്റർനെറ്റിനെ ജൂനിയർ എൻടിആർ ഇളക്കി മറിക്കുമെന്ന് ഉറപ്പാണ്. ആൽഫാ മാൻ ലുക്കിൽ എൻടിആർ കസറിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദൈവം എന്ന അർത്ഥം വരുന്ന 'ദേവര' ഇന്ത്യൻ ആക്ഷൻ ചിത്രങ്ങളിൽ പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷ.

യുവസുധ ആർട്ട്‌സും എന്‍.ടി.ആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുക. ജാൻവി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര.

മിക്കിളിനേനി സുധാകറും കോസരാജു ഹരികൃഷ്ണയും  ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി,  പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്നത്. പിആര്‍ഒ- ആതിര ദില്‍ജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News