Kathal Movie : കാതലിൽ ജ്യോതികയുടെ ഭാഗവും പൂർത്തിയായി; നടിക്ക് യാത്രയയപ്പ് നൽകി അണിയറ പ്രവർത്തകർ

Kaathal Movie Latest Update കഴിഞ്ഞ ദിവസം നടൻ മമ്മൂട്ടിയും കാതലിലെ തന്റെ ഭാഗം പൂർത്തിയാക്കി മടങ്ങിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 20, 2022, 08:43 PM IST
  • ഒക്ടോബർ 28നാണ് ജ്യോതിക കാതലിന്റെ ഷൂട്ടിങ് സെറ്റിലെത്തുന്നത്.
  • തുടർന്ന് മൂന്നാഴ്ചകളുടെ ഷെഡ്യൂളിൽ താരം ചിത്രത്തിലെ തന്റെ ഭാഗം പൂർത്തിയാക്കുകയായിരുന്നു.
  • ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ.
Kathal Movie : കാതലിൽ ജ്യോതികയുടെ ഭാഗവും പൂർത്തിയായി; നടിക്ക് യാത്രയയപ്പ് നൽകി അണിയറ പ്രവർത്തകർ

കൊച്ചി : മമ്മൂട്ടി ജിയോ ബേബി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം കാതലിലെ തന്റെ ഭാഗം പൂർത്തിയാക്കി തമിഴ് താരം ജ്യോതിക. കഴിഞ്ഞ ദിവസം മമ്മൂട്ടിയും സിനിമയിലെ തന്റെ ഭാഗം പൂർത്തിയാക്കി സെറ്റിൽ നിന്നും മടങ്ങിയിരുന്നു. അതിന്റെ പിന്നാലെയാണ് ജ്യോതികയുടെയും മടക്കം. മൂന്ന് ആഴ്ചകളോളം തങ്ങളോടൊപ്പം ചിലവഴിച്ച പ്രിയ നടിക്ക് മികച്ച യാത്രയയപ്പാണ് സിനിമയുടെ അണിയറപ്രവർത്തകർ നൽകിയത്. 

ഒക്ടോബർ 28നാണ് ജ്യോതിക കാതലിന്റെ ഷൂട്ടിങ് സെറ്റിലെത്തുന്നത്. തുടർന്ന് മൂന്നാഴ്ചകളുടെ ഷെഡ്യൂളിൽ താരം ചിത്രത്തിലെ തന്റെ ഭാഗം പൂർത്തിയാക്കുകയായിരുന്നു. ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ. 2009ൽ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം തമിഴ് താരം മലയാളത്തിൽ തിരികെയെത്തുന്ന ചിത്രവും കൂടിയാണ് കാതൽ.

ALSO READ : Christopher Movie: മമ്മൂട്ടി - ബി ഉണ്ണികൃഷ്‌ണൻ ചിത്രം ക്രിസ്റ്റഫറിൽ പൊലീസ് ഉദ്യോഗസ്ഥനായി ഷൈൻ ടോം ചാക്കോ; ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി കാതലിലെ തന്റെ ഭാഗം പൂർത്തീകരിച്ച് മടങ്ങിയത്. മടങ്ങുന്നതിന് മുമ്പ് താരം തന്റെ സിനിമയിലെ അണിയറ പ്രവർത്തകർക്ക് ബിരിയാണി വിളമ്പി നൽകിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. മാത്യു ദേവസ്യ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കാതലിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പിനിയുടെ മൂന്നാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി കാതൽ ദി കോറിനുണ്ട്.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് ജേതവായ ജിയോ ബേബി ഫ്രീഡം ഫൈറ്റ്, ശ്രീ ധന്യ കാറ്ററിങ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ചിത്രവുമായി എത്തുന്നത്. പതിവ് ജിയോ ബേബി ചിത്രങ്ങളിൽ നിന്നും കൂടിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രവും കൂടിയാണ് കാതൽ.

മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമെ ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, അനഘ അക്കു, ആദർശ് സുകുമാരൻ, ജോസി സിജോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ രചന. സാലു കെ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അലീനയുടെ വരികൾക്ക് മാത്യൂസ് പുളിക്കൻ സംഗീതം നൽകും. ഫ്രാൻസിസ് ലൂയിസാണ് എഡിറ്റിങ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News