കാജൽ അഗർവാളിനും ഭർത്താവ് ഗൗതം കിച്ച്‌ലുവിനും കുഞ്ഞ് പിറന്നതായി റിപ്പോർട്ട് . "ചൊവ്വാഴ്‌ച രാവിലെയാണ് ദമ്പതികൾക്ക് ആൺ കുഞ്ഞ് ജനിച്ചതെന്ന് കാജലിന്റെ സഹോദരി നിഷ അഗർവാൾ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു . അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും നിഷ അഗർവാൾ പറഞ്ഞതായും ഇന്ത്യൻ എക്പ്രസ്സ് പറയുന്നു.
എക്കാലത്തെയും മികച്ച കാര്യമെന്നാണ് നിഷ കുഞ്ഞ് പിറന്ന വാർത്തയെ വിശേഷിപ്പിച്ചത്. നേരത്തെ ഇൻസ്റ്റഗ്രാമിൽ ആരാധകരോട് ചില വിശേഷങ്ങൾ പങ്കുവെക്കാനുണ്ടെന്ന് നിഷ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
ALSO READ : The Kashmir Files OTT Release : ദി കാശ്മീർ ഫയൽസ് ഒടിടി റിലീസ് ഉടൻ; ചിത്രം സീ 5 ലെത്തും
2020-ലാണ് തെന്നിന്ത്യൻ താരം കാജലും ഗൗതമും വിവാഹിതരായത്. ഈ വർഷം ആദ്യം തന്നെ തങ്ങൾ മാതാപിതാക്കളാവാൻ പോവുന്നതായി ഗൗതം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.
ALSO READ: Adi Kapyare Kootamani 2 : അടി കപ്യാരെ കൂട്ടമണി 2 എത്തുന്നു; അജുവിന് പിന്നാലെ സൂചനയുമായി വിജയ് ബാബു
ഇതിനിടയിൽ കാജൽ പങ്ക് വെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിരുന്നു
“കഴിഞ്ഞ 8 മാസമായി, നിങ്ങൾ ഏറ്റവും സ്നേഹമുള്ള അച്ഛനായി മാറുന്നത് ഞാൻ കണ്ടു. ഈ കുഞ്ഞിനോട് നിങ്ങൾ എത്രമാത്രം പ്രണയത്തിലാണെന്നും നിങ്ങൾ ഇതിനകം എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്നും എനിക്കറിയാം- നമ്മുടെ കുഞ്ഞിനെ ഇത്രയധികം സ്നേഹിക്കുന്ന ഒരു പിതാവ് ഉണ്ടായിരിക്കുന്നത് ഭാഗ്യമാണ്, ഒരു നല്ല അച്ഛൻറെ മാതൃകയാണത് ” - കാജൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...