Prabhas Movie Ott Release: ഒടുവിൽ ആ പ്രഭാസ് ചിത്രം ഒടിടിയിലെത്തുന്നു; ഇത് പ്രേക്ഷകർ കാത്തിരുന്ന പ്രഖ്യാപനം

ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സിലും ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈമിലുമാണ് നടത്തുക  

Written by - Zee Malayalam News Desk | Last Updated : Aug 17, 2024, 01:26 PM IST
  • വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് ആണ് ചിത്രം നിർമ്മിച്ചത്.
  • ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്.
Prabhas Movie Ott Release: ഒടുവിൽ ആ പ്രഭാസ് ചിത്രം ഒടിടിയിലെത്തുന്നു; ഇത് പ്രേക്ഷകർ കാത്തിരുന്ന പ്രഖ്യാപനം

പ്രഭാസിനെ നായകനാക്കി നാ​ഗ് അശ്വിൻ ഒരുക്കിയ കല്‍ക്കി 2898 എഡി ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. ആമസോൺ പ്രൈം ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഓ​ഗസ്റ്റ് 22 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പ്രൈമിൽ സ്ട്രീം ചെയ്യും. ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സിലാകും സ്ട്രീം ചെയ്യുകയെന്നാണ് റിപ്പോർട്ട്. തിയേറ്ററിൽ വമ്പൻ ഹിറ്റ് സ്വന്തമാക്കിയ ചിത്രമാണ് കൽക്കി 2898 എഡി. 

ആഗോളതലത്തില്‍ കല്‍ക്കി ഏകദേശം 1200 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രമായും കല്‍ക്കി നെറ്റ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം 650 കോടി രൂപയ്ക്ക് അടുത്ത് ചിത്രം നേടിയതായാണ് വിവരം. ജൂൺ 27 ന് റിലീസ് ചെയ്ത ചിത്രം വലിയ ഹിറ്റ് ആയി മാറുകയായിരുന്നു. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക, ദുൽഖർ സൽമാൻ തുടങ്ങിയ ഇന്ത്യൻ സിനിമയിലെ തന്നെ വലിയ താരനിര അണിനിരന്ന ചിത്രമാണിത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by prime video IN (@primevideoin)

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് ആണ് ചിത്രം നിർമ്മിച്ചത്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. റിലീസ് ദിനത്തിൽ തന്നെ 191.5 കോടിയാണ് ചിത്രം ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്. പ്രീ ബുക്കിം​ഗിലൂടെത്തന്നെ കൽക്കി വലിയ തുക സ്വന്തമാക്കിയിരുന്നു. പ്രഭാസിന്റെ അഞ്ചാമത്തെ 100 കോടി ചിത്രം എന്ന ലേബൽ 'കൽക്കി 2898 എഡി' സ്വന്തമാക്കി.

Also Read: Raayan Ott: ധനുഷിന്റെ 'രായൻ' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

 

ദിഷാ പടാനി, വിജയ് ദേവരകൊണ്ട തുടങ്ങിയവരും ചിത്രത്തിൻ പ്രധാന വേഷങ്ങൾ ചെയ്തു. 'കൽക്കി 2898 എഡി'യിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രം ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News