കമല്‍ ചിത്രം ആമിക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കമല സുരയ്യയുടെ ജീവിത കഥ പറയുന്ന ചിത്രം ആമിക്കെതിരെ ഹൈക്കോടതിയിൽ ഹർജി. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന കമല്‍ ചിത്രം ആമിയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഇടപ്പള്ളി സ്വദേശി കെ. പി രാമചന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്.

Last Updated : Jan 31, 2018, 12:14 PM IST
കമല്‍ ചിത്രം ആമിക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കമല സുരയ്യയുടെ ജീവിത കഥ പറയുന്ന ചിത്രം ആമിക്കെതിരെ ഹൈക്കോടതിയിൽ ഹർജി. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന കമല്‍ ചിത്രം ആമിയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഇടപ്പള്ളി സ്വദേശി കെ. പി രാമചന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്.

മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്. സിനിമയുടെ പേരില്‍ ശരിയായ വസ്തുതകള്‍ മാറ്റിയെഴുതാന്‍ അവകാശമില്ലെന്നും സൂചിപ്പിച്ചാണ് ഹര്‍ജി.

ചിത്രത്തിന്‍റെ തിരക്കഥയും ബ്ലൂ പ്രിന്റും കോടതി പരിശോധിച്ച്‌ മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെങ്കില്‍ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ചിത്രം സെന്‍സര്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റിന് സമര്‍പ്പിച്ചിരിക്കുകയാണ്.

Trending News