ഗ്രീൻ റൂമിൽ അണിഞ്ഞൊരുങ്ങി സണ്ണി ലിയോണ്‍, ത്രസിപ്പിക്കും ഈ ട്രെയിലർ

കാനഡയിൽ താമസമുറപ്പിച്ച ഇടത്തരം സിഖ്- പഞ്ചാബ് കുടുംബത്തിലെ കരെണ്‍ജിത്ത് കൗർ എന്ന പെൺകുട്ടി പിന്നീട് സണ്ണി ലിയോണ്‍ എന്ന അശ്ലീല ചിത്ര നായികയായതും തുടര്‍ന്ന് ബോളിവുഡിലേക്ക് എത്തപ്പെട്ടതുമാണ് വെബ് സീരിസിൽ അവതരിപ്പിക്കുന്നത്.

Last Updated : Jul 6, 2018, 01:58 PM IST
ഗ്രീൻ റൂമിൽ അണിഞ്ഞൊരുങ്ങി സണ്ണി ലിയോണ്‍, ത്രസിപ്പിക്കും ഈ ട്രെയിലർ

മുംബൈ: ചൂടന്‍ പ്രകടനങ്ങളാല്‍ കോരിത്തരിപ്പിച്ച ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിന്‍റെ ജീവിത ചിത്രം ആവിഷ്കരിക്കുന്ന 'കരെണ്‍ജിത്ത് കൗര്‍- ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍' എന്ന വെബ് പരമ്പരയുടെ ത്രസിപ്പിക്കുന്ന ട്രെയിലർ പുറത്തിറങ്ങി.

കാനഡയിൽ താമസമുറപ്പിച്ച ഇടത്തരം സിഖ്- പഞ്ചാബ് കുടുംബത്തിലെ കരെണ്‍ജിത്ത് കൗർ എന്ന പെൺകുട്ടി പിന്നീട് സണ്ണി ലിയോണ്‍ എന്ന അശ്ലീല ചിത്ര നായികയായതും തുടര്‍ന്ന് ബോളിവുഡിലേക്ക് എത്തപ്പെട്ടതുമാണ് വെബ് സീരിസിൽ അവതരിപ്പിക്കുന്നത്.

ഗ്രീൻ റൂമിൽ അണിഞ്ഞൊരുങ്ങുന്ന സണ്ണി ലിയോണിനെ അഭ്രപാളിയിലേക്ക് ഒപ്പിയെടുക്കുന്ന രംഗങ്ങളോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. ഒപ്പം സണ്ണിയെ പരിചയപ്പെടുത്തുന്ന മാധ്യമ പ്രവർത്തകന്‍റെ ശബ്ദവും കേള്‍ക്കാം. സണ്ണി ലിയോൺ കടന്നുവന്ന ജീവിത സാഹചര്യങ്ങള്‍ മിന്നിമായുന്നതാണ് ട്രെയിലർ.

ട്രെയിലർ

സണ്ണിയുടെ ചെറുപ്പകാലം സ്ക്രീനില്‍ ആവിഷ്കരിക്കുന്നത് റൈസയാണ്. ജീവിതത്തിന്‍റെ നല്ലവശങ്ങള്‍ മാത്രം ക്രോഡീകരിക്കാതെ മോശമായ നിമിഷങ്ങളും ഒരേപോലെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും സീ5ന്‍റെ വെബ് സീരിസിനുണ്ട്. 

സണ്ണി ലിയോണിന്‍റെ ആത്മകഥയെ ആധാരമാക്കി ആദിത്യ ദത്താണ് പരമ്പര സംവിധാനം ചെയ്യുന്നത്. രാജ് അർജുന്‍, റിസ സൗജനി, കരംവീർ ലാംബ, ബിജയ് ജസ്ജിത് ആനന്ദ്, ഗ്രൂഷ കപൂർ, വന്‍ഷ് പ്രധാന്‍, മാര്‍ക് ബക്ക്നര്‍ എന്നിവര്‍ പരമ്പരയിലെ മറ്റ് അഭിനേതാക്കള്‍. 

ജൂലൈ 16 മുതല്‍ സീ5 ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ പരമ്പരയുടെ ആദ്യ ഭാഗം പ്രദർശനത്തിന‌െത്തും.

Trending News