close

News WrapGet Handpicked Stories from our editors directly to your mailbox

Trailer: ജ്യോതിക ചിത്രം കാട്രിന്‍ മൊഴിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

റേഡിയോ ജോക്കി ആയതിനു ശേഷം വീട്ടമ്മ സമൂഹത്തിലും വീട്ടിലും അനുഭവിക്കുന്ന ചില രസകരവും എന്നാല്‍ നൊമ്പരപ്പെടുത്തുന്നതുമായ സംഭവങ്ങളാണ് പറയുന്നത്.   

Updated: Nov 9, 2018, 04:01 PM IST
Trailer: ജ്യോതിക ചിത്രം കാട്രിന്‍ മൊഴിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ജ്യോതിക നായികാ വേഷത്തിലെത്തുന്ന തമിഴ് ചിത്രം കാട്രിന്‍ മൊഴിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. റേഡിയോ ജോക്കിയാകാന്‍ ആഗ്രഹിച്ചു നടക്കുന്ന വീട്ടമ്മയായ വിജയലക്ഷ്മിയെയാണ് ചിത്രം പരിചയപ്പെടുത്തുന്നത്.

വിദ്യാബാലന്‍റെ ഹിന്ദി സിനിമയായ തുമ്ഹാരി സുലുവിന്‍റെ തമിഴ് റീമേക്കാണ് ജോതികയുടെ കാട്രിന്‍ മൊഴി.

ഹാസ്യത്തിന് പ്രാധാന്യം നല്‍കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത് കൊണ്ടാണ് കഥ കടന്നു പോകുന്നത്. റേഡിയോ ജോക്കി ആയതിനു ശേഷം വീട്ടമ്മ സമൂഹത്തിലും വീട്ടിലും അനുഭവിക്കുന്ന ചില രസകരവും എന്നാല്‍ നൊമ്പരപ്പെടുത്തുന്നതുമായ സംഭവങ്ങളാണ് പറയുന്നത്. വിദ്യാ ബാലന്‍ ചെയ്ത് വിജയിപ്പിച്ച കഥാപാത്രം ജ്യോതികയുടെ കൈകളില്‍ സുരക്ഷിതമായിരുന്നുനെന്ന് ട്രെയിലറില്‍ വ്യക്തമാണ്. 

ചിത്രത്തിന്‍റെ സംവിധാനം രാധാ മോഹനാണ്. എഎച്ച് കാഷിഫ് ആണ് സംഗീതം. മൊഴി എന്ന ചിത്രത്തിനു ശേഷം ജ്യോതിക രാധാ മോഹനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാട്രിന്‍ മൊഴി. എംഎസ് ഭാസ്‌കര്‍, മനോബാല, ഉമ പദ്മനാഭര്‍, മോഹന്‍ രാമന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

വിദാര്‍ഥ് ആണ് ജ്യോതികയുടെ ഭര്‍ത്താവിന്‍റെ വേഷത്തിലെത്തുന്നത്. ഹിന്ദിയില്‍ മാനവ് കൗള്‍ ആയിരുന്നു ഈ വേഷം കൈകാര്യം ചെയ്തിരുന്നത്. ധനന്‍ജയനാണ് ചിത്രം നിര്‍മ്മിക്കുന്നത്.