Making Video: കായംകുളം കൊച്ചുണ്ണിയ്ക്ക് പിന്നില്‍!

വീഡിയോയില്‍ അണിയറ പ്രവര്‍ത്തകരുടെ കഷ്ടപ്പാടും പ്രയത്‌നവും എടുത്ത് കാട്ടുന്നു. 

Last Updated : Dec 1, 2018, 09:43 AM IST
Making Video: കായംകുളം കൊച്ചുണ്ണിയ്ക്ക് പിന്നില്‍!

സ്‌കരവീരന്‍ കായംകുളം കൊച്ചുണ്ണിയുടെ കഥ പറയുന്ന മലയാള ചിത്രത്തിന്‍റെ മെയ്ക്കി൦ഗ് വീഡിയോ പുറത്തിറങ്ങി. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. 

ബോളിവുഡ് സിനിമകളുടെ ശൈലിയില്‍ തയാറാക്കിയിരിക്കുന്ന ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ  അണിയറ പ്രവര്‍ത്തകരാണ് പുറത്തു വിട്ടത്. വീഡിയോയില്‍ അണിയറ പ്രവര്‍ത്തകരുടെ കഷ്ടപ്പാടും പ്രയത്‌നവും എടുത്ത് കാട്ടുന്നു. 

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, മോഹന്‍ലാല്‍, നിവിന്‍ പോളി, ഗോകുലം ഗോപാലന്‍ തുടങ്ങി സിനിമയിലെ ഏറ്റവും പ്രധാന ആളുകള്‍ സിനിമയെ കുറിച്ച് ഈ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. 

നിവിന്‍ പോളി പ്രതീക്ഷയുള്ളൊരു നടനാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും അദ്ദേഹത്തിന്‍റെ സിനിമകള്‍ വിജയിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സിനിമയില്‍ തീരെ ചെറിയൊരു വേഷം ചെയ്യുന്ന കുറച്ച് കൂടി സീനിയര്‍ ആയുള്ള താരം വരുന്ന സമയത്ത് നായകകഥാപാത്രം കുറച്ചുമോശമായേക്കാം എന്ന ചിന്തകള്‍ നിവിന് ഉണ്ടായിരുന്നില്ല. അദ്ദേഹം റോഷനുമായി ചേര്‍ന്ന് ആ സിനിമയുടെ വിജയത്തെക്കുറിച്ചാണ് ആലോചിച്ചത്. അതുതന്നെയാണ് ഞാനും ആലോചിച്ചത്. നിവിന്റെ സിനിമാജീവിതത്തിലെ നാഴികക്കല്ല് ആണ് കായംകുളം കൊച്ചുണ്ണി. നിവിനും റോഷനുമാണ് എന്നെ ഈ സിനിമയിലേയ്ക്കു വിളിക്കുന്നത്. ആ സിനിമയ്ക്ക് ഈ കഥാപാത്രം ഗുണകരമാകും എന്ന വിശ്വാസം അവര്‍ക്കൊപ്പം ഉണ്ടായിരുന്നു- മോഹന്‍ലാല്‍ പറയുന്നു.

ലാലേട്ടന്‍ പന്ത്രണ്ട് ദിവസം മാത്രമാണ് സെറ്റിലുണ്ടായിരുന്നുള്ളുവെങ്കിലും ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അതെന്ന് നിവിന്‍ പോളി പറഞ്ഞു. സ്‌ക്രിപ്റ്റില്‍ എഴുതിയ ഇത്തിക്കരപക്കിയേക്കാള്‍ അദ്ദേഹം ആ കഥാപാത്രത്തെ ഗംഭീരമാക്കിയെന്നും നിവിന്‍ പറയുന്നു.

ഇരട്ട തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് എന്നിവര്‍ തിരക്കഥയോരുക്കിയ ചിത്രത്തില്‍ പ്രിയ ആനന്ദ്, ബാബു ആന്‍റണി, കന്നട നടി പ്രിയങ്ക, സണ്ണി വെയ്ന്‍, സുനില്‍ സുഗധ, കരമന സുധീര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് 45 കോടി മുതല്‍ മുടക്കുള്ള ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബോളിവുഡ് സിനിമകളുടെ ഛായാഗ്രാഹകനായ ബിനോദ് പ്രധാനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. 

ചിത്രത്തിന്‍റെ ശബ്ദ സംവിധാനം, നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത സൌണ്ട് ഡിസൈനർ സതീഷ് ആണ്. 
 

Trending News