സ്റ്റൈല്‍ മന്നന്‍റെ നായികയാകാന്‍ കീര്‍ത്തി എത്തുന്നു

നേരത്തെ പലരുടെയും പേരുകള്‍ നായികയുടെ സ്ഥാനത്ത് പറഞ്ഞുവെങ്കിലും നറുക്ക് വീണത്‌ കീര്‍ത്തിയ്ക്കാണ്  

Last Updated : Dec 10, 2019, 02:01 PM IST
സ്റ്റൈല്‍ മന്നന്‍റെ നായികയാകാന്‍ കീര്‍ത്തി എത്തുന്നു

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ നായികയായി കീര്‍ത്തി സുരേഷ് എത്തുന്നു. 

നേരത്തെ പലരുടെയും പേരുകള്‍ നായികയുടെ സ്ഥാനത്ത് പറഞ്ഞുവെങ്കിലും നറുക്ക് വീണത്‌ കീര്‍ത്തിയ്ക്കാണ്. 

ഇക്കാര്യം ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സാണ് അറിയിച്ചിരിക്കുന്നത്. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

 

 

സംഗീതം നല്‍കുന്നത് ഡി.ഇമ്മനാണ്. സിനിമയുടെ ചിത്രീകരണം ഉടനെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തെ ദീപാവലി റിലീസ് ആയാവും ചിത്രം തീയറ്ററുകളില്‍ എത്തുന്നതെന്നാണ് സൂചന.

മാത്രമല്ല കീര്‍ത്തി ആദ്യമായാണ് രജനി കാന്തിനൊപ്പം ചിത്രത്തിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഇക്കാര്യത്തില്‍ കീര്‍ത്തിയും ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. തന്‍റെ കരിയറിലെ മാന്ത്രിക നാഴികക്കല്ലാണിതെന്നും എക്കാലത്തേക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന അനുഭവമായിരിക്കുമിതെന്നും കീര്‍ത്തി സുരേഷ് ട്വിറ്ററില്‍ കുറിച്ചു.

 

 

Trending News