Alappuzha Gymkhana: തല്ലുമാലയ്ക്ക് ശേഷം വീണ്ടുമൊരു ഇടി പടം; ഖാലിദ് റഹ്മാൻ ചിത്രം 'ആലപ്പുഴ ജിംഖാന', ഫസ്റ്റ് ലുക്ക്

സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു  

Written by - Zee Malayalam News Desk | Last Updated : Oct 1, 2024, 08:25 PM IST
  • 'ആലപ്പുഴ ജിംഖാന' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ.
  • ടൈറ്റിൽ മോഷൻ പോസ്റ്ററും പുറത്തുവിട്ടു.
Alappuzha Gymkhana: തല്ലുമാലയ്ക്ക് ശേഷം വീണ്ടുമൊരു ഇടി പടം; ഖാലിദ് റഹ്മാൻ ചിത്രം 'ആലപ്പുഴ ജിംഖാന', ഫസ്റ്റ് ലുക്ക്

'തല്ലുമാല' എന്ന സൂപ്പർ ഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. 'ആലപ്പുഴ ജിംഖാന' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ടൈറ്റിൽ മോഷൻ പോസ്റ്ററും പുറത്തുവിട്ടു. സ്പോർട്സ് കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന സിനിമയാണിതെന്നാണ് സൂചന. നസ്ലെൻ, ഗണപതി, ലുക്മാൻ, അനഘ രവി തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങൾ. ഖാലിദ് റഹ്മാൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം നിർവഹിക്കുന്നത് ജിംഷി ഖാലിദ് ആണ്. സംഗീത സംവിധായകൻ വിഷ്ണു വിജയ്. നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. മുഹ്സിൻ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്. ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News