Jack and Jill Song : ജാക്ക് ആന്റ് ജില്ലിലെ ഹിറ്റ് ഗാനം കിം കിമ്മിന്റെ വീഡിയോ എത്തി; ഏറ്റെടുത്ത് പ്രേക്ഷകർ

Kim Kim Kim Song : ലിറിക്കൽ വീഡിയോ പുറത്ത് വിട്ടപ്പോൾ തന്നെ കിം കിം കിം എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : May 21, 2022, 02:57 PM IST
  • ചിത്രം ഇന്നലെ മെയ് 20 ന് തീയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഗാനരംഗങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.
  • ലിറിക്കൽ വീഡിയോ പുറത്ത് വിട്ടപ്പോൾ തന്നെ കിം കിം കിം എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു.
  • ഒരു കോമഡി, സയൻസ് ഫിഷൻ കാറ്റഗറിയിലുള്ള ചിത്രമാണ് 'ജാക്ക് ആന്‍റ് ജിൽ'
Jack and Jill Song : ജാക്ക് ആന്റ് ജില്ലിലെ ഹിറ്റ് ഗാനം കിം കിമ്മിന്റെ വീഡിയോ എത്തി; ഏറ്റെടുത്ത് പ്രേക്ഷകർ

കൊച്ചി :  മഞ്ജു വാര്യരുടെ ജാക്ക് ആന്റ് ജിലിലെ ഹിറ്റായി മാറിയ ഗാനം കിം കിമ്മിന്റെ വീഡിയോ പുറത്ത് വിട്ടു. ചിത്രം ഇന്നലെ മെയ് 20 ന് തീയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഗാനരംഗങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ലിറിക്കൽ വീഡിയോ പുറത്ത് വിട്ടപ്പോൾ തന്നെ കിം കിം കിം എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രം മികച്ച അഭിപ്രായത്തോട് തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

ഒരു കോമഡി, സയൻസ് ഫിഷൻ കാറ്റഗറിയിലുള്ള  ചിത്രമാണ് 'ജാക്ക് ആന്‍റ് ജിൽ'.  ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍റെ സംവിധാനത്തിൽ മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രമെന്ന പ്രത്യേകതയും  ജാക്ക് ആന്റ് ജിലിനുണ്ട്.  ഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ കാളിദാസ് ജയറാം, ബേസിൽ ജോസഫ് നെടുമുടി വേണു, സൗബിൻ ഷഹീർ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ: ഫാറ്റസിക്കും ഹിസ്റ്ററിക്കും ശേഷം സയൻസ് ഫിഷനുമായി സന്തോഷ് ശിവൻ; ജാക്ക് ആന്‍റ് ജിൽ റിവ്യൂ

 മലയാളത്തിലെന്നല്ല ഇന്ത്യൻ സിനിമയിൽത്തന്നെ അധികം കണ്ടിട്ടില്ലാത്ത ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്.  ഒരു 'എ.ഐ സോഫ്റ്റ് വെയർ' ഒരു മനുഷ്യനിൽ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുന്നതും ഇതിനെത്തുടർന്ന് നടക്കുന്ന ചില സംഭവ വികാസങ്ങളുമാണ് 'ജാക്ക് ആന്‍റ്  ജിൽ' എന്ന ചിത്രത്തിന്‍റെ പ്രമേയം. ശാസ്ത്രഞ്ജനായ കൃഷ് എന്ന കഥാപാത്രത്തെയാണ് കാളിദാസ് ജയറാം അവതരിപ്പിച്ചിരിക്കുന്നത്.

കൃഷ് വികസിപ്പിച്ചെടുത്ത 'എ.ഐ സോഫ്റ്റ് വെയർ' ആയി അഭിനയിക്കുന്നത് സൗബിനാണ്. ശ്രീ ഗോകുലം മൂവിസിന്റെയും സീമാസ് ഫിലിംസിന്റെയും ബാനറിൽ ഗോകുലം ഗോപാലനും സന്തോഷ് ശിവനും എം പ്രശാന്ത് ദാസും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. സന്തോഷ് ശിവനോടൊപ്പം അജിൽ എസ് എമ്മും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

വിജീഷ് തോട്ടങ്ങലാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. ബി.കെ ഹരിനാരയണന്റെ വരികൾക്ക് റാം സുരേന്ദറും ഗോപി സുന്ദറും ജേക്സ് ബിജോയും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ജേക്സ് ബിജോയി തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. രഞ്ജിത് ടച്ച് റിവറാണ് ചിത്രത്തിന്റെ എഡിറ്റർ. തിയേറ്ററിൽ വളരെ മികച്ച ഒരു അനുഭവം തന്നെ പ്രേക്ഷകന് നൽകാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News