ആ നടനെ വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്നു, പക്ഷെ... -ലക്ഷ്മി ഗോപാലസ്വാമി

അരയന്നങ്ങളുടെ വീട്, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, കീര്‍ത്തിചക്ര തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നര്‍ത്തകി കൂടിയായ ലക്ഷ്മി ഗോപാലസ്വാമി. 

Last Updated : May 9, 2020, 08:36 PM IST
ആ നടനെ വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്നു, പക്ഷെ... -ലക്ഷ്മി ഗോപാലസ്വാമി

അരയന്നങ്ങളുടെ വീട്, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, കീര്‍ത്തിചക്ര തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നര്‍ത്തകി കൂടിയായ ലക്ഷ്മി ഗോപാലസ്വാമി. 

നടിയായും നര്‍ത്തകിയായും കരിയര്‍ കെട്ടിപടുത്ത ലക്ഷ്മി പ്രായം അന്‍പത് കടന്നിട്ടും വിവാഹം കഴിക്കാത്തതിന്‍റെ കാരണം നേരത്തെ വ്യക്തമാക്കിയിരുന്നു. ലക്ഷ്മിയുടെ ആ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. 

എന്തുക്കൊണ്ടാണ് ഇത്രയും നാളായി വിവാഹം കഴിക്കാതിരുന്നത് എന്നാ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു ലക്ഷ്മി. ഇത്രയും നാളായി വിവാഹം കഴിക്കാതെ ജീവിച്ചത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും ചിലപ്പോള്‍ താനതിനു വലിയ പ്രാധാന്യം കൊടുത്ത് കാണില്ലെന്നും ലക്ഷ്മി പറയുന്നു. 

ക്ഷേത്രങ്ങള്‍ ശുദ്ധീകരിക്കാന്‍ മുസ്ലീം യുവതി, സന്തോഷപൂര്‍വ്വം സ്വീകരിച്ച് പൂജാരി!!

 

കൂടാതെ, തനിക്ക് മോഹന്‍ലാലിനെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹമെന്നും താരം വെളിപ്പെടുത്തി. മോഹന്‍ലാലിനെ വിവാഹം ചെയ്യാനായിരുന്നു എനിക്ക് ആഗ്രഹം. പക്ഷെ എന്ത് ചെയ്യാം? അദ്ദേഹം നേരത്തെ വിവാഹം കഴിച്ചില്ലേ എന്നായിരുന്നു ലക്ഷ്മിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി. 

എല്ലാവരെയും പോലെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും തനിക്കറിയാത്ത തന്‍റെ ആഗ്രഹങ്ങള്‍ കാരണമാകാം വിവാഹം നടക്കാതെ പോയതെന്നും താരം വെളിപ്പെടുത്തി. രൂപഭാവങ്ങളിലും കാഴ്ച്ചപാടുകളിലും അഭിരുചിയിലും തന്നോട് യോജിക്കുന്ന ഒരാളെ വിവാഹം കഴിക്കാന്‍ തയാറാണെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. 

Trending News