Off Road Movie: "ഇടയൻ വരും...."; 'ഓഫ് റോഡ്' ചിത്രത്തിലെ ലിറിക്കൽ ​ഗാനമെത്തി

റീൽസ് ആൻഡ് ഫ്രെയിംസിന് വേണ്ടി ബെൻസ് രാജ്, കരിമ്പും കാലായിൽ തോമസ്, സിജു പത്മനാഭൻ,മായ എം ടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Dec 2, 2024, 03:42 PM IST
  • നവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന " ഓഫ് റോഡ് " എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
  • ഷാജി സ്റ്റീഫൻ എഴുതിയ വരികൾക്ക് സുഭാഷ് മോഹൻരാജ് സംഗീതം പകർന്ന് ബിജു നാരായണൻ ആലപിച്ച "ഇടയൻ വരും...." എന്ന ഗാനമാണ് റിലീസായത്. ഹരികൃഷ്ണൻ
Off Road Movie: "ഇടയൻ വരും...."; 'ഓഫ് റോഡ്' ചിത്രത്തിലെ ലിറിക്കൽ ​ഗാനമെത്തി

അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ, നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന " ഓഫ് റോഡ് " എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ഷാജി സ്റ്റീഫൻ എഴുതിയ വരികൾക്ക് സുഭാഷ് മോഹൻരാജ് സംഗീതം പകർന്ന് ബിജു നാരായണൻ ആലപിച്ച "ഇടയൻ വരും...." എന്ന ഗാനമാണ് റിലീസായത്. ഹരികൃഷ്ണൻ, സഞ്ജു മധു, അരുൺ പുനലൂർ, ഉണ്ണി രാജാ, രാജ് ജോസഫ്, ടോം സ്കോട്ട്, തുടങ്ങിയ യുവതാരങ്ങളോടൊപ്പം ലാൽ ജോസ്, അജിത് കോശി, നിയാസ് ബക്കർ, ഗണേഷ് രംഗൻ, അല എസ് നയന തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറേ പുതുമുഖങ്ങളും വേഷമിടുന്നു.

Also Read: Vikrant Massey: ഇനി വീട്ടുക്കാർക്കൊപ്പം; കരിയറിന്റെ പീക്ക് ലെവലിൽ അപ്രതീക്ഷിത തീരുമാനവുമായി ട്വൽത്ത് ഫെയ്ൽ താരം

 

റീൽസ് ആൻഡ് ഫ്രെയിംസിന് വേണ്ടി ബെൻസ് രാജ്, കരിമ്പും കാലായിൽ തോമസ്, സിജു പത്മനാഭൻ,മായ എം ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായഗ്രഹണം പി കാർത്തിക് നിർവ്വഹിക്കുന്നു. ഷാജി സ്റ്റീഫൻ, കരിമ്പുംകാലയിൽ തോമസ്, സിജു കണ്ടന്തള്ളി, ബെന്നി ജോസഫ് ഇടമന എന്നിവരുടെ വരികൾക്ക് സുഭാഷ് മോഹൻരാജ് സംഗീതം പകരുന്നു. ബിജു നാരായണൻ, ജാസി ഗിഫ്റ്റ്, നജീം അർഷാദ്, അപ്പാനി ശരത്, കലേഷ് കരുണാകരൻ തുടങ്ങിയവരാണ് ഗായകർ. എഡിറ്റിംഗ്- ജോൺ കുട്ടി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സജയ് എടമറ്റം,ബെന്നി ജോസഫ് ഇടമന, ഡോക്ടർ ഷിബി, പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ, പ്രൊഡക്ഷൻ ഡിസൈനർ-ടോം സ്കോട്ട്,കല-ഷൈജു,മേക്കപ്പ്-ഷനീജ് ശില്പം, കോസ്റ്റ്യൂം-രമേശ് കണ്ണൂർ, കോ ഡയറക്ടർ- ആസാദ് അലവിൽ, പശ്ചാത്തല സംഗീതം- -ശ്രീരാഗ് സുരേഷ്, കളറിസ്റ്റ്-വിവേക് നായർ  ഓഡിയോഗ്രാഫി-ജിജു ടി ബ്രൂസ്, ഗ്രാഫിക്സ് -ലൈവ് ആക്ഷൻ, ലൊക്കേഷൻ മാനേജർ - ജയൻ കോട്ടക്കൽ. ആക്ഷൻ-അഷ്റഫ് ഗുരുക്കൾ, നൃത്തം-ജോബിൻ മാസ്റ്റർ, സ്റ്റിൽസ്-വിഗ്നേഷ്, പോസ്റ്റർ ഡിസൈൻ- സനൂപ്. ചിത്രം ജനുവരി ആദ്യം പ്രദർശനത്തിനെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News