Enthada Saji Movie: കു‍ഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന 'എന്താടാ സജി' ചിത്രീകരണം തുടങ്ങി

ദിലീപും കുഞ്ചാക്കോ ബോബനും മുഖ്യ വേഷങ്ങൾ ചെയ്ത ദോസ്ത് എന്ന ചിത്രത്തിൽ ജയസൂര്യ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നുവെങ്കിലും സ്വപ്‌നക്കൂട് എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ - കുഞ്ചാക്കോ ബോബൻ കോമ്പിനേഷൻ ആദ്യമായി ഒന്നിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 1, 2022, 02:54 PM IST
  • നവാ​ഗതനായ ​ഗോഡ്ഫി സേവ്യർ ബാബു ആണ് ചിത്രത്തിന്റെ സംവിധായകൻ.
  • പൂജ ചടങ്ങുകളോടെ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു.
  • തൊടുപുഴ പെരിയാമ്പ്ര സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിൽ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്.
Enthada Saji Movie: കു‍ഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന 'എന്താടാ സജി' ചിത്രീകരണം തുടങ്ങി

അഞ്ച് വർഷത്തിന് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന സിനിമ എന്താടാ സജിയുടെ ചിത്രീകരണം തുടങ്ങി. ചിത്രത്തിന്റെ ടൈറ്റില്‍ റോളിലാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള കഥാപാത്രം തന്നെയാണ് കുഞ്ചാക്കോ ബോബനും അവതരിപ്പിക്കുന്നത് എന്നാണ് സൂചനകള്‍. നവാ​ഗതനായ ​ഗോഡ്ഫി സേവ്യർ ബാബു ആണ് ചിത്രത്തിന്റെ സംവിധായകൻ. പൂജ ചടങ്ങുകളോടെ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു. തൊടുപുഴ പെരിയാമ്പ്ര സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിൽ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. 

നിവേദ തോമസ് ആണ് ചിത്രത്തിലെ നായിക. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് എന്താടാ സജി നിര്‍മ്മിക്കുന്നത്. ജസ്റ്റിന്‍ സ്റ്റീഫന്‍ സഹനിര്‍മ്മാണവും നിര്‍വ്വഹിക്കുന്നു. ജിത്തു ദാമോദര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ജേക്‌സ് ബിജോയി ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

 

ദിലീപും കുഞ്ചാക്കോ ബോബനും മുഖ്യ വേഷങ്ങൾ ചെയ്ത ദോസ്ത് എന്ന ചിത്രത്തിൽ ജയസൂര്യ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നുവെങ്കിലും സ്വപ്‌നക്കൂട് എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ - കുഞ്ചാക്കോ ബോബൻ കോമ്പിനേഷൻ ആദ്യമായി ഒന്നിച്ചത്. പിന്നീട് കിലുക്കം കിലുകിലുക്കം, ത്രീ കിംഗ്‌സ് (Three Kings), ഗുലുമാൽ, ലോലിപോപ്പ് (Lollypop), 101 വെഡ്ഡിംഗ്സ്, സ്‌കൂള്‍ ബസ്, ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ സിനിമകളിലും ഇവര്‍ ഒന്നിച്ചു. ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു മികച്ച സിനിമാനുഭവം തന്നെയാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News