തന്റെ മുൻകാമുകനെ കുറിച്ച് തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ലിയോണ ലിഷോയ്. തനിക്ക് ഒരു ഇന്റർനാഷണൽ ബോയ്ഫ്രണ്ട് ഉണ്ടായിരുന്നുവെന്നാണ് താരം പറഞ്ഞിരിക്കുന്നത്. അച്ഛനോട് പ്രണയത്തിന്റെ കാര്യങ്ങൾ പറയാൻ മടിയില്ലെന്നും താരം പറഞ്ഞു, പണ്ട് തൻറെ റിലേഷൻഷിപ്പിനെ കുറിച്ച് കള്ളം പറഞ്ഞിരുന്നുവെന്നും അപ്പോഴെല്ലാം 'അമ്മ കണ്ടുപിടിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. എന്നാൽ തന്റെ ഇന്റർനാഷണൽ ബോയ്ഫ്രണ്ടിനെ വിളിച്ച് ഫോണിന്റെ ബില്ല് കൂടിയപ്പോഴാണ് അച്ഛൻ അറിഞ്ഞതെന്നും താരം പറഞ്ഞു. മഴവിൽ മനോരമയിലെ പരിപാടിക്ക് ഇടയിലാണ് താരം ഇത് പറഞ്ഞത്.
ഇന്റർനാഷണൽ ബോയ്ഫ്രണ്ട് ഒരു എൻആർഐ മലയാളിയായിരുന്നുവെന്ന് താരം പറഞ്ഞു. പത്ത് വര്ഷങ്ങളായി ഉണ്ടായിരുന്ന ആ ബന്ധം ഒടുവിൽ ബ്രെക്കപ്പ് ആയെന്നും താരം പറഞ്ഞു. ബന്ധം തകർന്നതിനെ പല കാരണങ്ങളും ഉണ്ടാക്കാമെന്ന് താരം പറഞ്ഞു. അഡ്ജസ്റ്റ് ചെയ്ത ജീവിക്കാൻ ഇന്നത്തെ ജെനറേഷനിലെ ആളുകൾ തയ്യാറല്ലെന്നും അത് കഴിഞ്ഞ ജനറേഷനോട് തീർന്നുവെന്നും താരം പറഞ്ഞു. എന്തിനാണ് അഡ്ജസ്റ്റ് ചെയ്ത ജീവിക്കുന്നതെന്നാണ് തോന്നാറുള്ളതെന്നും ലിയോണ പറഞ്ഞു. തനിക്ക് ഇപ്പോഴും താനായി ഇരിക്കാനാണ് ഇഷ്ടമെന്നും താരം പറഞ്ഞു.
ലിയോണ ലിഷോയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ജിന്ന്. സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ജിന്ന്. ചിത്രം ഡിസംബർ 30 ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ജിന്നിനുണ്ട്. ചിത്രം ഈ വർഷം ജൂലൈയിൽ റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്‍നങ്ങൾ മൂലം ചിത്രത്തിൻറെ റിലീസ് മാറ്റിവെക്കുകയാണെന്ന് സിദ്ധാർഥ് ഭരതൻ അറിയിക്കുകയായിരുന്നു. ചിത്രത്തിൽ വളരെ വ്യത്യസ്തമായ വേഷത്തിലാണ് സൗബിൻ എത്തിയിരിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ഗോപിനാഥനാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജിന്ന്.
സുധീര്‍ വികെ, മനു വലിയ വീട്ടില്‍ എന്നിവർ ചേർന്ന് സ്‌ട്രെയിറ്റ് ലൈന്‍ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ സൗബിനെ കൂടാതെ ഷറഫുദ്ദീന്‍, കെപിഎസി ലളിത, ജിലു ജോസഫ്, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. ചിത്രത്തിൻറെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ദീപു ജോസഫും, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജംനീഷ് തയ്യിലുമാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് പ്രശാന്ത് പിള്ളയാണ്. ഗാനരചന നിർവഹിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയും അന്‍വര്‍ അലിയുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...