Level Cross Teaser: ആസിഫ് അലിയുടെ 'ലെവൽ ക്രോസ്' റിലീസിനെത്തുന്നു; വിതരണാവകാശം ദുൽഖറിന്റെ വേഫെയറർ ഫിലിംസിന്

അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പിള്ള നിർമ്മിക്കുന്ന ചിത്രം വിതരണത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് ആണ്.

Written by - Zee Malayalam News Desk | Last Updated : Jun 13, 2024, 06:59 PM IST
  • അർഫാസ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
  • സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ആഡം അയൂബാണ്.
Level Cross Teaser: ആസിഫ് അലിയുടെ 'ലെവൽ ക്രോസ്' റിലീസിനെത്തുന്നു; വിതരണാവകാശം ദുൽഖറിന്റെ വേഫെയറർ ഫിലിംസിന്

സംവിധായകൻ ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലെവൽ ക്രോസ്'. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലെത്തും. ഒരു മിസ്റ്ററി ത്രില്ലറാണ് ലെവൽ ക്രോസ്. ചിത്രത്തിലെ ​ഗാനവും ഫസ്റ്റ് ലുക്കും ടീസറും നേരത്തെ പുറത്തിറങ്ങിയിരുന്നു. ആസിഫ് അലി, ഷറഫുദ്ദീൻ, അമല പോൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അർഫാസ് അയൂബാണ് ലെവൽ ക്രോസിന്റെ സംവിധായകൻ. 

അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പിള്ളയാണ് സിനിമ നിർമ്മിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. അർഫാസ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ആഡം അയൂബാണ്. വിശാൽ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാറാണ് ഗാനങ്ങൾക്ക് വരി എഴുതിയിരിക്കുന്നത്. അപ്പു പ്രഭാകർ ഛായഗ്രാഹകൻ, ദീപു ജോസഫ് എഡിറ്റർ.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Arfaz Ayub (@beingfazy)

Also Read: Partners Movie: ധ്യാൻ നായകനാകുന്ന 'പാർട്നേഴ്സ്' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

 

ഒരിക്കലും കേരളത്തിൽ നടക്കാത്ത കഥയാണിതെന്നും അങ്ങനെ അന്വേഷിച്ചാണ് ടുണീഷ്യയിൽ എത്തിയതെന്നുമാണ് സംവിധായകൻ ചിത്രത്തെ കുറിച്ച് പറഞ്ഞത്. ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News