ഭാവനയ്ക്ക് വധഭീഷണി: രഹസ്യമൊഴി നല്‍കി താര൦!

സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ അ​ജ്ഞാ​ത​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ ന​ൽ​കി​യ പ​രാ​തിയില്‍ ചലച്ചിത്ര താരം ഭാവന ചാവക്കാട് കോടതിയില്‍ രഹസ്യമൊഴി നല്‍കി. 

Updated: Dec 4, 2019, 05:55 PM IST
ഭാവനയ്ക്ക് വധഭീഷണി: രഹസ്യമൊഴി നല്‍കി താര൦!

ചാ​വ​ക്കാ​ട്: സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ അ​ജ്ഞാ​ത​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ ന​ൽ​കി​യ പ​രാ​തിയില്‍ ചലച്ചിത്ര താരം ഭാവന ചാവക്കാട് കോടതിയില്‍ രഹസ്യമൊഴി നല്‍കി. 

ഭാ​വ​ന​യു​ടെ ഇ​ൻ​സ്​​റ്റ ഗ്രാം ​പേ​ജി​ലാ​ണ് വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​പ​യോ​ഗി​ച്ച് അ​ജ്ഞാ​ത​ൻ അ​ശ്ലീ​ലം കലര്‍ന്ന ഭാഷയില്‍ വധഭീഷണി മുഴക്കിയത്. 

ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്നി​നാ​ണ് തൃ​ശൂ​ർ ഈ​സ്​​റ്റ് പൊ​ലീ​സ് കേ​സെ​ടു​ത്തത്. തുടര്‍ന്ന്, തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ നിര്‍ദേശ പ്രകാരമാണ് ഭാവന രഹസ്യമൊഴി നല്‍കിയത്. 

ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് കോടതിയില്‍ എത്തിയ താരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.ബി വീണയ്ക്ക് മുമ്പാകെയാണ് രഹസ്യമൊഴി നല്‍കിയത്.