Little Hearts: ആർഡിഎക്സിലെ ജോഡികൾ വീണ്ടും; ലിറ്റിൽ ഹാർട്ട്സ് ടീസർ - ലോഞ്ചിംഗ് നടത്തി

Little Hearts Official Teaser: സിബി എന്ന കഥാപാത്രമായി ഷെയ്നും ശോശ എന്ന കഥാപാത്രമായി മഹിമ നമ്പ്യാരും എത്തുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 5, 2024, 06:09 PM IST
  • ഷെയ്ൻ നിഗത്തിന് ഏറെ ശോഭിക്കാൻ കഴിയുന്നതാണ് സിബി എന്ന കഥാപാത്രം.
  • ഷൈൻ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
  • രൺജി പണിക്കരാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Little Hearts: ആർഡിഎക്സിലെ ജോഡികൾ വീണ്ടും; ലിറ്റിൽ ഹാർട്ട്സ് ടീസർ - ലോഞ്ചിംഗ് നടത്തി

'ബേബി, കാര്യം ഞാൻ ജനിച്ചു വീണ നാൾ മുതൽ ബേബിയെ കാണുന്നതാണങ്കിലും ഇനി മേലാൽ നാട്ടുകാരെക്കൊണ്ട് അതുമിതും പറയിച്ചാൽ....'

സിബിയുടെ ഉറച്ച ഈ വാക്കുകൾക്കു മുന്നിൽ ബേബി ഒന്നു പരുങ്ങിയെന്നതു സത്യം. ഇതിൽ കൂടി ഒരു കാര്യം വ്യക്തം. സിബി ഇത്തിരി തൻ്റേടമുള്ളവനാണന്ന്. 'അതു തന്നെയാ ഞാനും പറയുന്നത് നമുക്കാ കല്യാണം അന്തസ്സായിട്ടങ്ങു നടത്തിക്കൊടുത്താലോ?' സിബിയുടെ തന്നെ ചോദ്യമാണ്.... ഇത് മറ്റൊരാളിനോടാണ്.

ALSO READ: ആക്ഷൻ ഹീറോ ബിജു-2 എത്തുന്നു, അനൗണ്‍സ്‌ ചെയ്ത് നിവിൻ പോളി

ആൻ്റോ ജോസ് പെരേര, എബി ട്രീസാ പോൾ, എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്ന ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രത്തിൻ്റെ ട്രീസറിലെ ഏതാനും ഭാഗങ്ങളാണിത്. കിഴക്കൻ മലയോര മേഖലയിലെ ഏലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിലൂടെ പ്രണയത്തിൻ്റേയും ബന്ധങ്ങളുടേയും ഒക്കെ കഥ പറയുന്ന ചിത്രമാണിത്. ഏലത്തോട്ടത്തിലെ സൂപ്പർവൈസറായ സിബിയും, വിദേശത്തു നിന്നും പഠിച്ചെത്തിയ ശോശയുടേയും ജീവിതത്തിലൂടെയാണ് കഥാപുരോഗതി.

ആരും പ്രതീക്ഷിക്കാത്ത ചില അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സമ്മാനിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. സെമിത്തേരിയിലെ പ്രാർത്ഥനക്കിടയിൽ ഷെയ്ൻ നിഗവും ബാബുരാജും പ്രാർത്ഥനയുടെ ഈണത്തിൽ സംസാരിക്കുന്നത് ഏറെ രസകരമാണ്. ഇത്തരം രസകരമായ രംഗങ്ങളാണ് ഈ ചിത്രത്തിലുടനീളമുള്ളത്.

യുവനിരയിൽ ഏറെ പ്രേക്ഷക പിന്തുണയുള്ള ഷെയ്ൻ നിഗത്തിന് ഏറെ ശോഭിക്കാൻ കഴിയുന്നതാണ് ഇതിലെ സിബി എന്ന കഥാപാത്രം. ശോശയെ മഹിമാ നമ്പ്യാരും അവതരിപ്പിക്കുന്ന ആർ.ഡി.എക്സിലെ ജോഡികൾ വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഷൈൻ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബാബുരാജാണ് ബേബിയെ അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമാണിത്. രൺജി പണിക്കരാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഐമാ സെബാസ്റ്റ്യൻ ജാഫർ ഇടുക്കി, മാലാ പാർവ്വതി, രമ്യാ സുവി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജേഷ് പിന്നാടൻ്റെതാണു തിരക്കഥ. സംഗീതം - കൈലാസ് മേനോൻ. ഛായാഗ്രഹണം - ലൂക്ക് ജോസ്. എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള, കലാസംവിധാനം -അരുൺ ജോസ്. ക്രിയേറ്റീവ് ഡയറക്ടർ ദി പിൽദേവ്. ക്രിയേറ്റീവ് ഹെഡ് - ഗോപികാ റാണി. പ്രൊഡക്ഷൻ ഹെഡ്. അനിതാ കപിൽ, പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ.സി.ജെ. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസ്സും, വിൽസൺ തോമസ്സും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പിആർഒ - വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News