മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍' തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തിയത്.
ഇപ്പോഴിതാ, മോഹന്‍ലാലിനെ ഖുറേഷി അബ്റാമായി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍ എന്നാണ് ലഭിക്കുന്ന സൂചന.
ലൂസിഫറിന്‍റെ അവസാന ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തു വിട്ടതോടെയാണ് ആരാധകരില്‍ സംശയം ഉയര്‍ന്നിരിക്കുന്നത്.
മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി അബ്‌റാം എന്ന അധോലോക നായകന്‍റെ ഫസ്റ്റ്ലുക്കാണ് പൃഥ്വിരാജ് അവസാന പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്.
അവസാനം...ആരംഭത്തിന്‍റെ തുടക്കം എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ‘ലൂസിഫര്‍’.
ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ബൈജു, ഷോണ്‍ തുടങ്ങി വന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരക്കുന്നത്.
ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. മാര്‍ച്ച് 28നാണ് ലൂസിഫര്‍ തിയറ്ററുകളിലെത്തിയത്.