മോഹൻലാലിന്റെ മലയാള ചിത്രമായ ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം ചിത്രത്തിന്‌റെ തെലുങ്ക് റീമേക്കിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നതെങ്കിലും ആ കാത്തിരിപ്പിനെ തകർക്കുന്ന രീതിയിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‌റെ തെലുങ്ക് റീമേക്കാവകാശം നേടിയത് മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് (Chiranjeevi). ചിരഞ്ജീവി നായകനാവുന്ന സിനിമ മകന്‍ രാംചരണ്‍ തേജ നിര്‍മ്മിക്കുമെന്നായിരുന്നു പുറത്തുവന്നിരുന്ന വാർത്തകൾ. അതിന്റെ അടിസ്ഥാനത്തിൽ ജനുവരിയിൽ ലൂസിഫര്‍ റീമേക്കിന്‌റെ ലോഞ്ച് ഹൈദരാബാദില്‍ വെച്ച് നടന്നിരുന്നു.
ചിത്രം തമിഴിലെ പ്രശസ്ത സംവിധായകന്‍ മോഹന്‍രാജ സംവിധാനം ചെയ്യുമെന്നായിരുന്നു അണിയറക്കാര്‍ അറിയിച്ചത്. സഹോ സംവിധായകന്‍ സുജീത്ത്, വിവി വിനായക് എന്നിവര്‍ക്ക് ശേഷമാണ് ലൂസിഫര്‍ (Lucifer) റീമേക്കിന്‌റെ സംവിധാനം മോഹന്‍രാജ ഏറ്റെടുത്തത്.
ചിരഞ്ജീവി ആചാര്യ എന്ന ചിത്രത്തിന് ശേഷം ലൂസിഫര്‍ തെലുങ്ക് റീമേക്ക് തുടങ്ങുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. പക്ഷേ ഇപ്പോള്‍ തെലുങ്ക് റീമേക്ക് ഉപേക്ഷിക്കുവാനുളള ഒരുക്കത്തിലാണ് ചിരഞ്ജീവി എന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച റിപ്പോർട്ട് തെലുങ്ക് മാധ്യമമാണ് പുറത്തുവിട്ടിരുന്നത്.
ഇതിന് കാരണം ലൂസിഫര്‍ (Lucifer Telugu Remake) തിരക്കഥയില്‍ സംവിധായകര്‍ വരുത്തിയ മാറ്റങ്ങള്‍ ചിരഞ്ജീവിക്ക് ഇഷ്ടപ്പെട്ടില്ല എന്നതാണ്. അതിനാല്‍ ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ചീരഞ്ജീവി തന്നെ ഒരു തീരുമാനമറിയിക്കും എന്നാണ് വിശ്വാസം.
ലൂസിഫര്‍ എന്ന മലയാള ചിത്രത്തിനെ തെലുങ്ക് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തില്‍ മാറ്റുവാനുളള ശ്രമങ്ങളിലായിരുന്നു ഇതുവരെ അണിയറപ്രവര്‍ത്തകര്‍ നടത്തിയത്. എന്നാല്‍ സംവിധായകര്‍ മൂന്നുപേർ ആയിട്ടും മാറ്റങ്ങള്‍ വരുത്തിയ തിരക്കഥയില്‍ ചിരഞ്ജീവി തൃപ്തനല്ലെന്ന് റിപ്പോര്‍ട്ട്.
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ആചാര്യയ്ക്ക് ശേഷം തല അജിത്തിന്‌റെ വേതാളം റീമേക്കിലാണ് ചിരഞ്ജീവി അഭിനയിക്കുകയെന്നാണ്. 2019 ലാണ് ലൂസിഫർ ഇറങ്ങിയത്. മലയാള സിനിമാ ചരിത്രത്തില്‍ നാഴികകല്ലായി മാറിയ സിനിമയാണിത്.
മോളിവുഡില്‍ നിന്നും ആദ്യമായി ഇരുനൂറ് കോടി ക്ലബിലെത്തുന്ന ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജിലെ സംവിധായകന്റെ മികച്ച തുടക്കമാണ് ലൂസിഫറിലൂടെ നമ്മൾ കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...