തിരുവനന്തപുരം: യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റുഡൻ്റ് വേൾഡ് ഇംപാക്ട് ഫിലിം ഫെസ്റ്റിവലിന്റെ പ്രത്യേക പരാമർശം നേടി മലയാളി വിദ്യാർഥികൾ. 120 രാജ്യങ്ങളിൽ നിന്നുള്ള 13,000 എൻട്രികളിൽ നിന്നാണ് ലൂണ എന്ന ഹ്രസ്വ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം മാരാനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ബിബിഎ ബിരുദ വിദ്യാർഥികൾ ഒരുക്കിയ ഹ്രസ്വ ചിത്രത്തിനാണ് SWIFF ന്റെ അംഗീകാരം ലഭിച്ചത്.
വിഘ്നേഷ് നടരാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ഡാനിയേൽ സജി, രാകേഷ് തമ്പി എന്നിവർ അഭിനയിച്ച ഹ്രസ്വ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് സിദ്ധാർത്ഥ് എച്ച് നായരും ചിത്രസംയോജനം ചെയ്തിരിക്കുന്നത് എസ്. എൻ അരവിന്ദുമാണ്. ചായഗ്രഹണം രാജാറാം മോഹൻ. സ്റ്റിൽസ് : എസ് ഭരത് കൃഷ്ണ, സൗണ്ട് ഇഫക്ട്സ് : രാംഗോപാൽ ഹരികൃഷ്ണൻ എന്നിവരാണ് മറ്റു പ്രധാന അംഗങ്ങൾ.
ALSO READ: ടൈം ട്രാവൽ മൂവിയോ പെൻഡുലം? വിജയ് ബാബു ചിത്രം ട്രെയിലർ പുറത്ത്
ഉടൽ ഒടിടിയിൽ എത്തുമോ? ഏറ്റവും പുതിയ അപ്ഡേറ്റ് ഇങ്ങനെ
ഇന്ദ്രൻസും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഉടൽ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്ത് ഒരു വർഷം പിന്നിട്ടിട്ടും ഒടിടിയിൽ ഇതുവരെ സ്ട്രീമിംഗ് ആരംഭിച്ചിട്ടില്ല. ഏത് ഒടിടി പ്ലാറ്റ്ഫോമിലാണ് ഉടൽ സ്ട്രീം ചെയ്യുക എന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.
ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ഉടൻ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ചിത്രം ഏത് പ്ലാറ്റ്ഫോമിലാണ് സ്ട്രീം ചെയ്യുക എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. 'ഉടലിന്റെ ഒടിടി റിലീസ് ഉടൻ ഉണ്ടാകും' എന്നാണ് മലയാളം സിനിമ വിവരങ്ങൾ പങ്കുവെക്കുന്ന എബി ജോർജ് എന്ന ട്വിറ്റർ അക്കൗണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് എന്നാണ് സൂചന. മെയ് 20നാണ് ഉടൽ തിയേറ്ററുകളിൽ എത്തിയത്. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടാനും ചിത്രത്തിന് സാധിച്ചിരുന്നു. എന്നാൽ അധിക നാൾ തിയേറ്റൽ പ്രദർശനം ചെയ്യാൻ സാധിച്ചില്ല. തുടർന്ന് നിരവധി പ്രേക്ഷകരാണ് ചിത്രത്തിന്റെ റിലീസിനായി സോഷ്യൽ മീഡിയയിൽ ആവശ്യം ഉന്നയിച്ചത്.
വളരെ ചുരുങ്ങിയ സമയത്ത് വളരെ ചുരുങ്ങിയ സ്പേസിൽ ഒരു രാത്രി സംഭവിക്കുന്ന കഥ ഒട്ടും ബോർ അടിപ്പിക്കാതെ പറയാൻ സംവിധായകൻ രതീഷ് രഘുനന്ദന് ഉടലിലൂടെ സാധിച്ചിരുന്നു. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് പ്രേക്ഷകന് പ്രവചിക്കാൻ കഴിയാത്ത രീതിയിലാണ് കഥയുടെ പോക്ക്. പശ്ചാത്തല സംഗീതവും സൗണ്ട് ഇഫക്ട്സും തിയേറ്ററിൽ നൽകിയ അനുഭവം ഗംഭീരമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...