SDGM Movie: മൈത്രി മൂവി മേക്കേഴ്‌സ്-പീപ്പിൾ മീഡിയ ഫാക്ടറി ചിത്രം 'എസ്ഡിജിഎം' ! നായകൻ സണ്ണി ഡിയോൾ

'ക്രാക്ക്', 'വീരസിംഹ റെഡ്ഡി' എന്നീ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച സംവിധായകൻ ഗോപിചന്ദ് മാലിനേനി 'എസ്ഡിജിഎം'ലൂടെ ഇത്തവണ ഒരു വമ്പൻ ആക്ഷൻ എൻ്റർടെയ്‌നറായാണ് പ്രേക്ഷകർക്കായ് ഒരുക്കുന്നത്. ഇത് അദ്ദേഹത്തിൻ്റെ കന്നി ഹിന്ദി സിനിമയാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 21, 2024, 02:11 PM IST
  • മൈത്രി മൂവി മേക്കേഴ്സ്, പീപ്പിൾ മീഡിയ ഫാക്ടറി എന്നീ രണ്ട് പ്രൊഡക്ഷൻ ഹൗസുകളൊടൊപ്പം ഗോപിചന്ദ് മാലിനേനി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ഇതുവരെ കാണാത്ത ആക്ഷൻ അവതാരത്തിലാണ് സംവിധായകൻ നായകനെ അവതരിപ്പിക്കുന്നത്.
  • ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സയാമി ഖേർ, റെജീന കസാന്ദ്ര എന്നിവരും അവതരിപ്പിക്കും.
SDGM Movie: മൈത്രി മൂവി മേക്കേഴ്‌സ്-പീപ്പിൾ മീഡിയ ഫാക്ടറി ചിത്രം 'എസ്ഡിജിഎം' ! നായകൻ സണ്ണി ഡിയോൾ

2023-ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ 'ഗദർ 2' എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ബോളിവുഡ് താരം സണ്ണി ഡിയോൾ ആക്ഷൻ ഹീറോ ഇമേജ് കൈക്കലാക്കി തന്റെ നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 10ാംമത്തെ സിനിമയിലേക്ക് കുതിക്കുകയാണ്. മൈത്രി മൂവി മേക്കേഴ്‌സ്, പീപ്പിൾ മീഡിയ ഫാക്ടറി എന്നീ ബാനറിൽ ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന 'എസ്ഡിജിഎം' എന്ന ചിത്രമാണ് താരത്തിന്റെ പുതിയ സിനിമ. നവീൻ യേർനേനി, വൈ രവി ശങ്കർ, ടിജി വിശ്വ പ്രസാദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ റെഗുലർ ഷൂട്ടിംഗ് ജൂൺ 22 മുതൽ ആരംഭിക്കും. സിനിമയുടെ ലോഞ്ച് ഇന്ന് ഹൈദരാബാദിൽ നടന്നു.

'ക്രാക്ക്', 'വീരസിംഹ റെഡ്ഡി' എന്നീ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച സംവിധായകൻ ഗോപിചന്ദ് മാലിനേനി 'എസ്ഡിജിഎം'ലൂടെ ഇത്തവണ ഒരു വമ്പൻ ആക്ഷൻ എൻ്റർടെയ്‌നറായാണ് പ്രേക്ഷകർക്കായ് ഒരുക്കുന്നത്. ഇത് അദ്ദേഹത്തിൻ്റെ കന്നി ഹിന്ദി സിനിമയാണ്. മൈത്രി മൂവി മേക്കേഴ്സ്, പീപ്പിൾ മീഡിയ ഫാക്ടറി എന്നീ രണ്ട് പ്രൊഡക്ഷൻ ഹൗസുകളൊടൊപ്പം ഗോപിചന്ദ് മാലിനേനി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ഇതുവരെ കാണാത്ത ആക്ഷൻ അവതാരത്തിലാണ് സംവിധായകൻ നായകനെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സയാമി ഖേർ, റെജീന കസാന്ദ്ര എന്നിവരും അവതരിപ്പിക്കും.

ALSO READ: "സത്യത്തിൽ സംഭവിച്ചത് " ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തീ

വലിയ ക്യാൻവാസിൽ മികച്ച സാങ്കേതിക വിദഗ്ധർ ചേർന്ന് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ സം​ഗീതം തമൻ എസ് നിർവഹിക്കും. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബ സായ് കുമാർ മാമിഡിപള്ളി, ജയ പ്രകാശ് റാവു (ജെപി), സിഇഒ: ചെറി, ഛായാഗ്രഹണം: ഋഷി പഞ്ചാബി, ചിത്രസംയോജനം: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, ആക്ഷൻ കൊറിയോഗ്രാഫർ: അനൽ അരസു, രാം ലക്ഷ്മൺ, വെങ്കട്ട്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, പിആർഒ: ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News