2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിത കഥ പറയുന്ന ചിത്രം മേജറിന്‍റെ (Major) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
യുവതാരമായ അദിവി ശേഷ് (Adivi Sesh) ആണ് ചിത്രത്തില്‍ ഉണ്ണികൃഷ്ണന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നടന്‍ മഹേഷ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്‍റര്‍ടെയ്ന്‍മെന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്.
Happy to present the first look of #Major!! Wishing you a very happy birthday @AdiviSesh. I'm sure Major will go down as one of your best performances. Good luck and happiness always! pic.twitter.com/q5BLRj8ewn
— Mahesh Babu (@urstrulyMahesh) December 17, 2020
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ചരമവാര്‍ഷികത്തില്‍ ‘മേജര്‍ ബിഗിനിംഗ്സ്’ എന്ന പേരില്‍ ഒരു വീഡിയോയും പുറത്തുവിട്ടിരുന്നു. സിനിമയില്‍ ഒപ്പിട്ടത് മുതല്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ (Sandeep Unnikrishnan) മാതാപിതാക്കളെ കണ്ടുമുട്ടിയത് വരയുള്ള സംഭവങ്ങള്‍ അദിവ് വിഡീയോയില്‍ പറഞ്ഞിരുന്നു.
5 Million approvals for 'The Look Test' & still going strong.#MajorBeginnings
- https://t.co/ifYFxIbV33#MajorTheFilm @AdiviSesh @sobhitaD @saieemmanjrekar @sonypicsindia @GMBents @urstrulyMahesh @AplusSMovies @SashiTikka @vivekkrishnani @sonypicsprodns pic.twitter.com/jRjz2V9Mm1
— Major (@MajorTheFilm) November 30, 2020
ഓഗസ്റ്റിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇതിനോടകം മേജറിന്‍റെ 70 ശതമാനം ഷൂട്ടിംഗും പൂർത്തിയായിട്ടുണ്ട്. ചിത്രത്തിൽ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.ആർ.ഒ ആതിര ദിൽജിത്ത്.
നവംബര്‍ 27നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു ഉണ്ണികൃഷ്ണന്‍ വെടിയേറ്റു മരിച്ചത്.
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. ദേശീയ സുരക്ഷാസേനയിൽ ഡെപ്യൂട്ടേഷനിൽ ജോലിചെയ്യുന്ന സമയത്തായിരുന്നു മുംബൈ ഭീകരാക്രമണം.
Also read: പരുമല ചെരുവിലെ… സ്ഫടികത്തിലെ Super Hit കള്ള് പാട്ടുമായി ഉണ്ണിമുകുന്ദനും അഞ്ജു കുര്യനും
2009 ൽ രാജ്യം മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി ഈ ധീരപുത്രനെ ആദരിച്ചു. പന്ത്രണ്ടാം ഓർമദിവസം പിന്നിടുമ്പോൾ അദ്ദേഹത്തിന്‍റെ ജീവിതവും പോരാട്ടവും വെള്ളിത്തിരയില്‍ എത്തുകയാണ്...