ഏപ്രില്‍ രണ്ടിന് നീരജ് ദീപ്തിക്ക് താലി ചാര്‍ത്തും

കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ വധു.

Last Updated : Mar 16, 2018, 06:04 PM IST
ഏപ്രില്‍ രണ്ടിന് നീരജ് ദീപ്തിക്ക് താലി ചാര്‍ത്തും

കോഴിക്കോട്: മലയാള സിനിമയിലെ യുവതാരം നീരജ് മാധവിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ വധു.  ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങ് കോഴിക്കോട് താജ് ഹോട്ടലിലാണ് നടന്നത്. ഏപ്രില്‍ 2നാണ് വിവാഹം.

ബഡ്ഡി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നീരജ്  മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു.

നിവിന്‍ പോളി നായകനായ വടക്കന്‍ സെല്‍ഫിയില്‍ നൃത്തസംവിധാനവും നിര്‍വഹിച്ച നീരജ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലവകുശ എന്ന ചിത്രത്തിനു തിരക്കഥയും എഴുതിയിരുന്നു. പൈപ്പിന്‍ ചോട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ താരം നായകനായി.

Trending News