ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാളികപ്പുറത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ 30ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രം ഒരു വൻ ഹിറ്റായി മാറുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മാളികപ്പുറം. നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഗണപതി തുണയരുളുക എന്ന് ആരംഭിക്കുന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടത്. സന്തോഷ് വർമ്മ വരികൾ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രഞ്ജിൻ രാജാണ്. ആന്റണി ദാസനും മധു ബാലകൃഷ്ണനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൻറെ ട്രെയ്‌ലറും ദിവസങ്ങൾക്ക് മുമ്പ് പുറത്തുവിട്ടിരുന്നു. എന്തായിരിക്കും സിനിമ പറയാൻ പോകുന്ന കഥ എന്നൊരു ആകാംക്ഷ പ്രേക്ഷകരിൽ സൃഷ്ടിക്കുന്ന തരത്തിലുള്ള ട്രെയിലറാണ് അണിയറക്കാർ പുറത്തുവിട്ടത്. അയ്യപ്പനെ കാണാൻ ആഗ്രഹിച്ചിറങ്ങുന്ന ഒരു കൊച്ചു പെൺകുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.
ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ദേവനന്ദയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അയ്യപ്പന്റെ ഏറ്റവും വലിയ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിലെത്തുന്ന ചിത്രമാണ് മാളികപ്പുറം. അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണ് തനിക്ക് ഈ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്നാണ് ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിച്ചപ്പോൾ ഉണ്ണിമുകുന്ദൻ ഫേസ്‌ബുക്കിൽ കുറിച്ചത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. അമല പോളിന്റെ കടാവാറിന് ശേഷം അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രമാണ് മാളികപ്പുറം.
കാവ്യാ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണുവും നീത പിന്റോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് മാളികപ്പുറം. സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേഷ് പിഷാരടി, സമ്പത്ത് റാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് വിഷ്ണു നാരായണനാണ്. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂരാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുന്നത് രഞ്ജിൻ രാജാണ്. ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത് സന്തോഷ് വർമ്മയും ബികെ ഹരിനാരായണനുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...