Bazooka Movie : 'ഒരു രക്ഷയുമില്ല' ; സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

Bazooka Movie First Look : മമ്മൂട്ടിയും ഗൗതം വാസുദേവ് മേനോനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും ബസൂക്കയ്ക്കുണ്ട്. തിരക്കഥകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡീനോ ഡെന്നീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 2, 2023, 06:56 PM IST
  • നവാഗതനായ ഡീനോ ഡെന്നിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്
  • മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്
  • ക്രൈ ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ് ബസൂക്ക
  • മെയ് 10 മുതൽ ബസൂക്കയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു
Bazooka Movie : 'ഒരു രക്ഷയുമില്ല' ;  സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ബസൂക്ക സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട നിമിഷങ്ങൾക്കുള്ള മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറിയിരിക്കുകയാണ്. ഒരു മങ്ങിയ വെളിച്ചത്തിൽ മമ്മൂട്ടി ഒരു ബൈക്കിനടുത്ത് നിൽക്കുന്ന ചിത്രം വൈറലാവുകയാണ്. ഒരു പ്രധാന ജീവിതയാത്ര ആരംഭിക്കുന്ന സൂചനകൾ ഫസ്റ്റ് ലുക്കിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. സരിഗമയുടെ ഫിലിം സ്റ്റുഡിയോയുടെയും യൂഡ്ലീ ഫിലിംസിന്റെയും ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി.എബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്ന് ബസൂക്ക നിർമിക്കുന്നത്. ക്രൈം ഡ്രാമ ഴോണറിലാണ് ഒരുക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് മെയ് 10ന് കൊച്ചിയിൽ ആരംഭിച്ചിരുന്നു. മലയാളത്തിൽ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടിയും ഗൗതം മേനോനും ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ ഒരുമിക്കുന്നത്.

ALSO READ : Leo Movie : 'ലിയോ'യെ കേരളത്തിൽ എത്തിക്കാൻ ഗോകുലം മൂവീസ്; വിതരണവകാശത്തിനായി മുൻപന്തിയിൽ ഗോകുലം ഗോപാലൻ

"ഒരുപാട് നിഗൂഢതകൾ നിറഞ്ഞതാണ് പോസ്റ്റർ. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഹൃദയം. ഞങ്ങൾ ഇത് രണ്ടാം വട്ടമാണ് അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നത്. ഈ പോസ്റ്ററിൽ അദ്ദേഹത്തിന്റെ ലുക്ക് തന്നെയായിരിക്കും ചർച്ചാവിഷയം" ബസൂക്കയുടെ നിർമാണ നിർവഹിക്കുന്ന സരിഗമയുടെ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ആനന്ദ് കുമാർ പറഞ്ഞു.

"ഞാൻ മുൻപ് പറഞ്ഞതുപോലെ മമ്മൂട്ടി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നു. ഈ പോസ്റ്റർ ആ സ്വപ്നം സാക്ഷാത്കരിക്കുന്നതാണ്. ഞാൻ എപ്പോഴും പറയാൻ ആഗ്രഹിച്ച ഒരു കഥയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കാണുമ്പോൾ വളരെ ത്രിലിങ്ങ് അനുഭവമാണ് തോന്നുന്നത്. ടീസർ എത്രയും വേഗം നിങ്ങളുമായി ഷെയർ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്"
 സംവിധായകൻ ഡീനോ ഡെന്നീസ് പറഞ്ഞു.

"ഈ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഓരോ ചുവടുവയ്പ്പും മനോഹരമായിരുന്നു. ഈ പോസ്റ്റർ റിലീസും അതോടൊപ്പം ചേർത്ത് വായിക്കപ്പെടുന്നു. കാരണം ഞങ്ങൾ മമ്മൂട്ടി സാറിന്റെ പോസ്റ്റർ ലോകമെമ്പാടും റിലീസ് ചെയ്യകയാണ്. ഇതുവരെയുള്ള പ്രതികരണങ്ങൾ ഗംഭീരമാണ്. എത്രമാത്രമാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുകയാണ് എന്ന് മനസ്സിലാകുന്നു" ചിത്രത്തിന്റെ സഹനിർമാതാവായ ജിനു വി എബ്രാഹാം പറഞ്ഞു.

നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. മിഥുൻ മുകുന്ദൻ ചിത്രത്തിലെ സംഗീതങ്ങൾ ചിട്ടപ്പെടുത്തും. നിഷാദ് യുസഫാണ് എഡിറ്റർ. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് സ്റ്റണ്ട സിൽവയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News