Kaathal Movie : മമ്മൂട്ടി-ജ്യോതിക ചിത്രം കാതൽ തിയറ്ററിലേക്ക്; സക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

Kaathal Movie Latest Update : ഏറെ നാളുകൾക്ക് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് കാതൽ. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകൻ

Written by - Zee Malayalam News Desk | Last Updated : May 24, 2023, 06:28 PM IST
  • മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കാതൽ
  • ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകൻ
  • മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രം
  • ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും
Kaathal Movie : മമ്മൂട്ടി-ജ്യോതിക ചിത്രം കാതൽ തിയറ്ററിലേക്ക്; സക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മമ്മൂട്ടിയുടെ ജിയോ ബേബിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'കാതൽ- ദി കോർ' ന്റെ സക്കൻഡ് ലുക്ക് പോസ്റ്റ് പുറത്തിറക്കി. തെന്നിന്ത്യൻ താരം ജ്യോതികയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. മമ്മൂട്ടിയും ജ്യോതികയും മുഖാമുഖം ഇരിക്കുന്ന ചിത്രമാണ് സക്കൻഡ് ലുക്ക് പോസ്റ്ററിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന് പ്രത്യേകതയും കാതലിനുണ്ട്. മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പിനിയുടെ മൂന്നാമത്തെ ചിത്രമാണ്  കാതൽ.  'കാതൽ ദി കോർ' എന്നാണ് സിനിമയുടെ മുഴുവൻ പേര്.

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാൻന്റെ വേഫേറെർ ഫിലിംസ് വിതരണം ചെയ്യും. പുതുതായി ട്രൂത്ത് ഗ്ലോബൽ ഫിലിംസും ചിത്രത്തിന്റെ നിർമാതാക്കളുടെ നിരയിലേക്കെത്തി ചേർന്നിട്ടുണ്ട്. റോഷാക്കിനും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കും ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണ് കാതൽ.

ALSO READ : റോഷാക്കിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രം; ദിലീപും സുരാജും പ്രധാനവേഷത്തിൽ

ദി ഗ്രറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് ജേതവായ ജിയോ ബേബി ഫ്രീഡം ഫൈറ്റ്, ശ്രീ ധന്യ കാറ്ററിങ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ചിത്രവുമായി എത്തുന്നത്. പതിവ് ജിയോ ബേബി ചിത്രങ്ങളിൽ നിന്നും അൽപമേറിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രവും കൂടിയാണ് കാതൽ. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തുമെന്ന് ലഭിക്കുന്ന സൂചന. നേരത്തെ കാതൽ ഈദ് റിലീസായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നീണ്ടും പോകുകയും ഏജന്റിന്റെ റിലീസും  കാതൽ തിയറ്ററുകളിൽ എത്തുന്നതിന് വൈകിപ്പിച്ചു.

ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ. 2009ൽ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം തമിഴ് താരം മലയാളത്തിൽ തിരികെയെത്തുന്ന ചിത്രവും കൂടിയാണ് കാതൽ.  കഴിഞ്ഞ വർഷം ഒടിടിയിലൂടെ റിലീസായ ഉടൻപിറപ്പെ എന്ന സിനിമയ്ക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്കെത്തുന്നത്. മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമെ ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, അനഘ അക്കു, ആദർശ് സുകുമാരൻ, ജോസി സിജോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ രചന. സാലു കെ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അലീനയുടെ വരികൾക്ക് മാത്യൂസ് പുളിക്കൻ സംഗീതം നൽകും. ഫ്രാൻസിസ് ലൂയിസാണ് എഡിറ്റിങ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News