Nanpakal Nerathu Mayakkam : മമ്മൂട്ടിയുടെ 'നൻപകൽ നേരത്ത് മയക്കം' തീയറ്ററുകളിലേക്ക്; ആദ്യ പ്രദർശനം ഐഎഫ്എഫ്കെയിൽ

Nanpakal Nerathu Mayakkam Movie Release Date 27-ാമത് സംസ്ഥാന ചലച്ചിത്രമേളയിലാണ് ചിത്രം ആദ്യം പ്രദർശിപ്പിക്കുക

Written by - Jenish Thomas | Last Updated : Dec 6, 2022, 05:49 PM IST
  • ഐഎഫ്എഫ്കെയുടെ മത്സരവിഭാഗത്തിൽ നൻപകൽ നേരത്ത് മയക്കം തിരഞ്ഞെടുക്കപ്പെട്ടിരുന്നു
  • ചലച്ചിത്രമേളയുടെ മൂന്ന് ദിവസങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
  • തുടർന്ന് തിയറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുകയുന്നും റിപ്പോർട്ടുണ്ട്.
Nanpakal Nerathu Mayakkam : മമ്മൂട്ടിയുടെ 'നൻപകൽ നേരത്ത് മയക്കം' തീയറ്ററുകളിലേക്ക്; ആദ്യ പ്രദർശനം ഐഎഫ്എഫ്കെയിൽ

കൊച്ചി: മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം നൻപകൽ നേരത്ത് മയക്കം സിനിമ റിലീസിന് ഒരുങ്ങുന്നു. 27-ാമത് സംസ്ഥാന ചലച്ചിത്ര മേളയിലാണ് മമ്മൂട്ടി ചിത്രം ആദ്യം പ്രദർശിപ്പിക്കുക. ഐഎഫ്എഫ്കെയുടെ മത്സരവിഭാഗത്തിൽ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചലച്ചിത്രമേളയുടെ മൂന്ന് ദിവസങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. തുടർന്ന് തിയറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുകയുന്നും റിപ്പോർട്ടുണ്ട്.

ജനുവരി 12, 13, 14 തീയതികളിലായിട്ടാണ് ചിത്രം പ്രദർശിപ്പിക്കുക. 12-ാം തീയതി ഉച്ചയ്ക്ക് ശേഷം 3.30ന് ടാഗോർ തിയറ്ററിലും 13ന് ഉച്ചയ്ക്ക് 12 മണിക്ക് ഏരിസ്പ്ലെക്സിലും 14-ാം തീയതി അജന്ത തിയറ്ററി ൽ രാവിലെ 9.30നുമാണ് നൻപകൽ നേരത്ത് മയക്കം പ്രദർശിപ്പിക്കുക. മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ALSO READ : Amala Paul: 'പൃഥ്വിയുടെ മറ്റൊരു ഡൈമെൻഷൻ ആയിരിക്കും ഈ ചിത്രത്തിൽ കാണുക'; 'ആടുജീവിത'ത്തിലെ വിശേഷം പങ്കുവെച്ച് അമല പോൾ

എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പഴനി കന്യാകുമാരി എന്നിവടങ്ങളിൽ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യൻ, അശോകൻ, വിപിൻ അറ്റ്ലി, രാജേഷ് ശർമ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. മമ്മൂട്ടിയുടെ പേരൻപ്, പുഴു എന്നീ ചിത്രങ്ങളുടെ ഛായഗ്രഹണം നിർവഹിച്ച തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദീപു ജോസഫാണ് എഡിറ്റർ. രംഗനാഥ് രംവിയാണ് സൗണ്ട് ഡിസൈനിങ്.

എഡിറ്റർ: ദീപു ജോസഫ്, ചീഫ് അസോസിയേറ്റ്.: ടിനു പാപ്പച്ചൻ, ലൈൻ പ്രൊഡ്യൂസർമാർ: ആൻസൺ ആന്റണി, സുനിൽ സിംഗ്, കലാസംവിധാനം: ഗോകുൽ ദാസ്, മേക്കപ്പ്: റോനെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ശബ്ദമിശ്രണം: ഫസൽ എ ബാക്കർ, കളറിസ്റ്റ് : ലിജു പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: എൽ ബി ശ്യാംലാൽ, വസ്ത്രാലങ്കാരം: മെൽവി ജെ, സ്റ്റിൽ: അർജുൻ കല്ലിങ്കൽ, ഡിസൈൻ: ബൽറാം ജെ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News