ശാന്തിഗിരി ആശ്രമത്തിൽ സ്റ്റൈലൻ ലുക്കിൽ മമ്മൂട്ടി; ജന്മഗൃഹസമുച്ചയ ഉദ്ഘാടനം നിർവഹിച്ചു

മലയാള സിനിമയിലെ പല യൂത്ത് ആർടിസ്റ്റുകളും പറയുന്നത് മമ്മൂട്ടിയുടെ ഡ്രസ് സെൻസും ടെക്‌നോളജി അറിവ് പോലും ഞങ്ങൾക്ക് ഇല്ല എന്നാണ്.

Written by - Zee Malayalam News Desk | Last Updated : Aug 30, 2022, 02:11 PM IST
  • മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകളിലും ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്
  • ശാന്തിഗിരി ആശ്രമത്തിൽ ഭക്തിയോടെയാണ് മമ്മൂട്ടി എത്തിയത്ഷ
  • ർട്ടും മുണ്ടും ഉടുത്ത് ഒരു ആർഭാടവും കൊട്ടിഘോഷവും ഇല്ലാതെ വളരെ സിംപിൾ ആയിട്ടാണ് മമ്മൂട്ടി എത്തിയത്
ശാന്തിഗിരി ആശ്രമത്തിൽ സ്റ്റൈലൻ ലുക്കിൽ മമ്മൂട്ടി; ജന്മഗൃഹസമുച്ചയ ഉദ്ഘാടനം നിർവഹിച്ചു

പ്രായം ഇന്നും തളർത്താത്ത ഒരു നടനാണ് മമ്മൂട്ടി. ഇപ്പോഴും മലയാള സിനിമയിലെ പല യൂത്ത് ആർടിസ്റ്റുകളും പറയുന്നത് മമ്മൂട്ടിയുടെ ഡ്രസ് സെൻസും ടെക്‌നോളജി അറിവ് പോലും ഞങ്ങൾക്ക് ഇല്ല എന്നാണ്. അത്രമാത്രം കാലത്തിനൊപ്പം സഞ്ചരിക്കാൻ മമ്മൂട്ടി എപ്പോഴും ശ്രമിക്കാറുണ്ട്.  ഇപ്പോൾ ഏറ്റവും അധികം വൈറലാകുന്നത് മമ്മൂട്ടി ശാന്തിഗിരി ആശ്രമത്തിൽ നടത്തിയ ഒരു സന്ദർശന വീഡിയോയാണ്. 

ഒരു ഷർട്ടും മുണ്ടും ഉടുത്ത് ഒരു ആർഭാടവും കൊട്ടിഘോഷവും ഇല്ലാതെ വളരെ സിംപിൾ ആയിട്ടാണ് കാറിൽ നിന്ന് മമ്മൂട്ടി ഇറങ്ങി വന്നത്. കൂടെ നടനും ഹസ്യതാരവും സംവിധായകനുമായ രമേശ് പിഷാരടിയും നിർമാതാവ് ബാദുഷയും ഉണ്ട്. ചടങ്ങിൽ മമ്മൂട്ടിയെ വരവേൽക്കാൻ ചെണ്ടമേളം ഒക്കെ സംഘാടകർ അണിനിരത്തിയെങ്കിലും സിമ്പിലായിട്ടാണ് മമ്മൂട്ടി എത്തിയത്. ഇടത്തേക്ക് മുണ്ടുടുത്ത് വന്ന് നിന്ന ജനങ്ങളെ കൈകൂപ്പി നടൻ അകത്തേക്ക് പോകുന്ന വീഡിയോയാണ് നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയ വൈറലാക്കി മാറ്റിയത്. 

Also Read: Pathonpatham Noottandu: ഓണാഘോഷത്തിന് പത്തൊമ്പതാം നൂറ്റാണ്ട് തീയറ്ററിലെത്തുന്നു; ചിത്രം എത്തുന്നത് 5 ഭാഷകളിൽ

ശാന്തിഗിരി ആശ്രമത്തിൽ ഭക്തിയോടെയാണ് മമ്മൂട്ടി എത്തിയത്. അകത്ത് കേറിയപ്പോഴും കൈകൾ കൂപ്പി ഭക്തിയോടെയാണ് മമ്മൂട്ടി നിൽക്കുന്നത്. ഈ വീഡിയോ കണ്ട ആരാധകരും സന്തോഷത്തിലാണ്. ഈ ലോകത്ത് ജാതിയും മനുഷ്യനും തമ്മിൽ വേർതിരിവ് ഉണ്ടാകാതിരിക്കാൻ ജനങ്ങൾക്ക് മമ്മൂട്ടി സന്ദേശം നൽകുകയാണ് എന്ന് ആരാധകർ പറയുന്നു. മറ്റ് ചില കമന്റുകളും വന്നിരുന്നു.

"ശാന്തിഗിരി ആശ്രമം ഒരു സെക്കുലർ ആശ്രമം ആണ് ഏത് മതക്കാർക്കും അവരുടെ ആരാധന ക്രമം അനുസരിച്ചു ആരാധന നടത്താനും നിസ്കരിക്കാനും പിന്തുണ കൊടുക്കുന്ന ആശ്രമം ആണ്" എന്നതായിരുന്നു ഒരാളുടെ കമന്റ്. "നമ്മുടെ കേരളീയരുടെ നെഞ്ചിൽ പതിഞ്ഞു കിടക്കുന്ന മമ്മൂക്ക അദ്ദേഹത്തിൻറെയും നല്ല മനസ്സ് ഓരോ ഭാരതീയനും മാതൃകയാക്കണം", 

"നമ്മൾ മനുഷ്യർ ഒന്നാണ് നിങ്ങൾ വിശ്വസിക്കുന്ന മതം മറ്റുള്ള മതത്തെ കുറ്റപ്പെടുത്താനൊ താഴ്ത്തിക്കെട്ടാനൊ പറഞ്ഞിട്ടില്ല", "ശാന്തിയുടെയും സമാധാനത്തിന്റെയും ഒരു  തുടക്കം എല്ലാവരുടെയും ഭാഗത്ത് ഉണ്ടാവട്ടെ . ഈ കാഴ്ച ഒരു അടയാളപെടുത്തൽ ആകട്ടെ. ശാന്തിഗിരിയുടെ ചരിത്രം അതാണ് എന്ന് പല സംഭവങ്ങളിൽ നമുക്ക് അറിയാവുന്നതാണ്" തുടങ്ങി നിരവധി കമന്റുകളാണ് ആരാധകരുടെ ഭാഗത്ത് നിന്ന് വന്നത്. മമ്മൂട്ടിയുടെ പ്രവൃത്തി ആരാധകർക്ക് കൂടുതൽ സന്തോഷം പകരുകയാണ്. 

മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകളിലും ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. രോർഷക്, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളാണ് ഉടനെ മമ്മൂട്ടിയുടേതായി റിലീസാകാൻ ഇരിക്കുന്ന ചിത്രങ്ങൾ. മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ഈ 2 ചിത്രങ്ങളും നിർമിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി മമ്മൂട്ടിയുടെ ഏറ്റവും പുതിയ സംരംഭമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News