ഹൊറർ ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ; സംവിധായകൻ അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ് സിനിമകളുടെ എഡിറ്റർ

Footage Malayalam Movie : എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഫൂട്ടേജ്

Written by - Zee Malayalam News Desk | Last Updated : Mar 23, 2023, 07:19 PM IST
  • . മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്നു സിനിമയ്ക്ക് ഫൂട്ടേജ് എന്നാണ് പേരിട്ടിരിക്കുന്നത്.
  • സിനിമാറ്റിക് ടെക്നിക്കായ ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിൽ ഒരുക്കുന്ന ചിത്രാണ് 'ഫുട്ടേജ്'.
  • മലയാളത്തിൽ ആദ്യമായാണ് അത്തരത്തിൽ ഒരു സിനിമ വരുന്നത്.
ഹൊറർ ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ; സംവിധായകൻ അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ് സിനിമകളുടെ എഡിറ്റർ

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക്കും ടൈറ്റിലും പുറത്ത് വിട്ടു. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്നു സിനിമയ്ക്ക് ഫൂട്ടേജ് എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമാറ്റിക് ടെക്നിക്കായ ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിൽ ഒരുക്കുന്ന ചിത്രാണ് 'ഫുട്ടേജ്'. മലയാളത്തിൽ ആദ്യമായാണ് അത്തരത്തിൽ ഒരു സിനിമ വരുന്നത്. 

സൈജു ശ്രീധരനും ശബ്ന മുഹമ്മദും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സൈജു ശ്രീധരൻ തന്നെയാണ് സിനിമയുടെ എഡിറ്റർ. മഞ്ജുവിന് പുറമെ ചിത്രത്തിൽ വിശാഖ് നായർ, ഗായത്രി അശോക്, മാമുക്കോയ, നഞ്ചിയമ്മ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ALSO READ : Thrishanku Movie : അർജുൻ അശോകൻ അന്ന ബെൻ ചിത്രം ത്രിശങ്കു ഫസ്റ്റ് ലുക്ക് പുറത്ത്

സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. മൂവി ബക്കറ്റ്, പെയിൽ ബ്ലു ഡോട്ട് ഫിലിംസ്, കാസ്റ്റ് n കോ എന്റർടെയ്ൻമെന്റ്സ്, എന്നീ ബാനറിൽ ബിനീഷ് ചന്ദ്രനും സൈജു ശ്രീധരനും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. രാഹുൽ രാജീവ്, സുരാജ് മേനോൻ എന്നിവരാണ് ഈ സിനിമയുടെ സഹ നിർമ്മാതാക്കൾ. 

ആർട്ട് ഡയറക്ടർ അപ്പുണ്ണി സാജൻ, കോസ്റ്റ്യൂം സമീറ സനീഷ്, ചമയം രോണെക്സ് സേവ്യർ, സ്റ്റണ്ട് ഇർഫാൻ അമീർ, കൺട്രോളർ കിഷോർ പുറക്കാട്ടിരി. ഫൂട്ടേജ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തൊടുപുഴയും പരിസരത്തും ആയാണ് നടക്കുന്നത്. പി ആർ ഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News