Manjummel Boys Boxoffice Collection Full Report : മഞ്ഞുമ്മൽ ബോയ്സ് ശരിക്കും മലയാള സിനിമയുടെ സീൻ മാറ്റി. മലയാള സിനിമ ഇൻഡസ്ട്രിയിലെ എക്കാലത്തെയും വലിയ ഹിറ്റായ ചിത്രം ഇതാ ഇപ്പോൾ 200 കോടി ക്ലബിൽ ഇടം നേടി. ഇന്ത്യൻ സിനിമ വ്യവസായത്തിൽ 2024ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള മഞ്ഞുമ്മൽ ബോയ്സ് റിലീസായി 26-ാം ദിവസമാണ് ഈ റെക്കോർഡ് സ്വന്തമാക്കിയത്. ഇതോടെ മലയാള സിനിമ ചരിത്രത്തിൽ ഗ്രോസ് കളക്ഷനിൽ 200 കോടി സ്വന്തമാക്കുന്ന ആദ്യ ചിത്രമായി മാറി മഞ്ഞുമ്മൽ ബോയ്സ്.
2018ന്റെ ഇൻഡസ്ട്രി ഹിറ്റ് മറികടന്നാണ് മഞ്ഞുമ്മൽ ബോയ്സ് 200 കോടി ക്ലബിലെത്തിയത്. 175.50 കോടി 2018ന്റെ റെക്കോർഡ് മഞ്ഞുമ്മൽ ബോയ്സ് 21 ദിവസങ്ങൾ കൊണ്ട് പിന്നിട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 20 കോടിയോളമാണ് ചിത്രത്തിന്റെ നിർമ്മാണ ചിലവ്. സൂപ്പർ സ്റ്റാറുകളില്ലാതെയാണ് ഒരു ചിത്രം മലയാളത്തിന്റെ നെറുകയിലെത്തിയിരിക്കുന്നത് എന്നതാണ് സവിശേഷത.
ALSO READ : Guna Movie : ആ മോഹൻലാൽ ചിത്രം കാരണം ഗുണയിൽ നിന്നും പിന്മാറി; വെളിപ്പെടുത്തി സംവിധായകൻ സിബി മലയിൽ
50 കോടിയിൽ അധികമാണ് തമിഴ്നാട് ബോക്സ്ഓഫീസിൽ ഇതുവരെ മഞ്ഞുമ്മൽ ബോയ്സിന് നേടാനായിട്ടുള്ളത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഡബ് ചെയ്യാത്ത ഒരു മലയാളം ചിത്രം തമിഴ്നാട് ബോക്സ്ഓഫീസിൽ ഇത്രയും വലിയ നേട്ടം സ്വന്തമാക്കുന്നത്. അൽഫോൺസ് പുത്രന്റെ പ്രേമം നേടിയ 16 ഓളം കോടി കളക്ഷനും ഒരുപാട് ദൂരം തമിഴ് ബോക്സ്ഓഫീസിൽ മഞ്ഞുമ്മൽ ബോയ്സ് താണ്ടി. കൂടാതെ കന്നഡ ബോക്സ്ഓഫീസിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 10-15 ഇടയിലാണ് ഇതുവരെയുള്ള ചിത്രത്തിന്റെ കർണാടകയിൽ നിന്നുമുള്ള നേട്ടം. ഇതും കർണാടകയിൽ നിന്നും മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷനായി മാറി.
ജാനെമൻ എന്ന സിനിമയ്ക്ക് ശേഷം ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് 'മഞ്ഞുമ്മൽ ബോയ്സ്'ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 2 മണിക്കൂറും 15 മിനിറ്റും ദൈർഘ്യം വരുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന ഗുണാ കേവ്സാണ്. 1992-ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം 'ഗുണ'യിലെ 'കണ്മണി അൻപോട് കാതലൻ' എന്ന ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് 'ഡെവിൾസ് കിച്ചൻ' ഗുഹയിലാണ്. 'ഗുണ' പുറത്തിറങ്ങിയതിൽ പിന്നെയാണ് ഈ ഗുഹ 'ഗുണ ഗുഹ' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. അതേ ഗുഹ പശ്ചാത്തലമാക്കിയ 'മഞ്ഞുമ്മൽ ബോയ്സ്' കമൽ ഹാസനുള്ള ട്രിബ്യൂട്ടാണെന്ന തരത്തിലുള്ള വിലയിരുത്തലുകളാണിപ്പോൾ പ്രേക്ഷകരിൽ നിന്നും ഉയരുന്നത്.
2006ൽ കൊടെക്കനാലിലെ ഗുണകേവിൽ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലിൽ നിന്നും പോയ യുവാക്കളുടെ യഥാർത്ഥ അനുഭവം ആടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.