Mariam: സമകാലിക സമൂഹത്തിലെ മരവിച്ച പെൺമനസ്സുകൾക്ക് ഉണർവ്വേകുന്ന ചിത്രം; അതിജീവനത്തിന്റെ കഥ പറയുന്ന മറിയം

Mariam malayalam movie: ബിബിൻജോയ് - ഷിഹാബിബിൻ എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മൃണാളിനി സൂസൺ ജോർജാണ് മറിയം എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 21, 2023, 05:24 PM IST
  • എഎംകെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ചു കപൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്
  • ബിബിൻ ജോയിയാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്
  • രതീഷ് മംഗലത്താണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്
Mariam: സമകാലിക സമൂഹത്തിലെ മരവിച്ച പെൺമനസ്സുകൾക്ക് ഉണർവ്വേകുന്ന ചിത്രം; അതിജീവനത്തിന്റെ കഥ പറയുന്ന മറിയം

തിരുവനന്തപുരം: അതിജീവനത്തിന്റെ കഥ പറയുന്ന മറിയം മാർച്ച് മൂന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സമകാലിക സമൂഹത്തിലെ മരവിച്ച പെൺമനസ്സുകൾക്കു ഉണർവ്വേകുന്ന ചിത്രമാണ് മറിയം. കപ്പിൾ ഡയറക്ടേഴ്സായ ബിബിൻജോയ് - ഷിഹാബിബിൻ എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മൃണാളിനി സൂസൺ ജോർജാണ് മറിയം എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോസഫ് ചിലമ്പൻ, ക്രിസ് വേണുഗോപാൽ, പ്രസാദ് കണ്ണൻ, അനിക്സ് ബൈജു, രേഖ ലക്ഷ്മി, ജോണി ഇവി, സുനിൽ, എബി ചാണ്ടി, ബോബിൻ ജോയി, അരുൺ ചാക്കോ, മെൽബിൻ ബേബി, ചിന്നു മൃദുൽ, ശ്രീനിക്, അരുൺ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യൻ പെരുമ്പാവൂർ, ദീപു, വിജീഷ്, ഷാമോൻ എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ: Varisu Ott Release: വിജയ് ചിത്രം 'വാരിസ്' ഉടനെത്തും; എപ്പോൾ, എവിടെ കാണാം?

എഎംകെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ചു കപൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധാനം- ബിബിൻ ജോയ്, ഷിഹാബിബിൻ, രചന- ബിബിൻ ജോയി, ഛായാഗ്രഹണം- രതീഷ് മംഗലത്ത്, എഡിറ്റിംഗ്- റാഷിൻ അഹമ്മദ്, ഗാനരചന- വിഭു പിരപ്പൻകോട്, സംഗീതം- വിഭു വെഞാറമൂട്, ആലാപനം- അവനി എസ്എസ്, വിഭു വെഞാറമൂട്, പ്രൊഡക്ഷൻ കൺട്രോളർ- പ്രേമൻ പെരുമ്പാവൂർ, കല- വിനീഷ് കണ്ണൻ, ചമയം- ജയരാജ് കട്ടപ്പന, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സന്ദീപ് അജിത്ത്കുമാർ, അസ്സോസിയേറ്റ് ഡയറക്ടർ- സേയ്ദ് അസീസ്, പശ്ചാത്തല സംഗീതം- ഗിരി സദാശിവൻ, സ്റ്റിൽസ്- ജാക്സൻ കട്ടപ്പന, പിആർഒ- അജയ് തുണ്ടത്തിൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News